ബോ​ക്സ്ഓ​ഫി​സ് ഗ്യാ​ര​ണ്ടി​യു​ള്ള ന​ട​നാ​ണ് ആ​സി​ഫ് ഇ​പ്പോ​ൾ: അ​നൂ​പ് മേ​നോ​ൻ
Saturday, September 14, 2024 3:15 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​യെ​ത്തി​യ ‘കി​ഷ്കി​ന്ധാ കാ​ണ്ഡം’ സി​നി​മ​യെ പ്ര​ശം​സി​ച്ച് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​നൂ​പ് മേ​നോ​ൻ‌. ഏ​റ്റ​വും ബോ​ക്സ്ഓ​ഫി​സ് ഗ്യാ​ര​ണ്ടി​യു​ള്ള ന​ട​ൻ എ​ന്ന നി​ല​യി​ൽ ആ​സി​ഫ് അ​ലി സ്വ​ന്തം സ്ഥാ​നം മ​ല​യാ​ള സി​നി​മ​യി​ൽ ഈ ​ചി​ത്ര​ത്തി​ലൂ​ടെ ഉ​റ​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​നൂ​പ് മേ​നോ​ൻ കു​റി​ച്ചു.

അ​നൂ‌​പ് മേ​നോ​ൻ എ​ഴു​തി​യ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

എ​ല്ലാ​യി​ട​ത്തും മി​ഴി​വോ​ടെ എ​ഴു​തി​യ ഒ​രു സി​നി​മ. ഒ​രു സി​നി​മ​യു​ടെ ഏ​റ്റ​വും മി​ക​ച്ച​ത് പു​റ​ത്തെ​ടു​ക്കാ​ൻ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും. ബാ​ഹു​ലി​നും ദി​ൻ​ജി​ത്തി​നും ഭാ​വി​യി​ലേ​ക്ക് സ്വാ​ഗ​തം.

ഒ​പ്പം പ്രി​യ​പ്പെ​ട്ട ആ​സി​ഫും! ലെ​വ​ൽ ക്രോ​സി​നും ത​ല​വ​നും അ​ഡി​യോ​സ് അ​മി​ഗോ​യ്ക്കും കി​ഷ്‌​കി​ന്ധാ​കാ​ണ്ഡ​ത്തി​നു ശേ​ഷം ന​മു​ക്കു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ബോ​ക്സ്ഓ​ഫി​സ് ഗ്യാ​ര​ണ്ടി​യു​ള്ള ന​ട​ൻ എ​ന്ന നി​ല​യി​ൽ നി​ങ്ങ​ളു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ന്നു.


ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ച്ച് ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് കി​ഷ്കി​ന്ധാ കാ​ണ്ഡം. ബാ​ഹു​ൽ ര​മേ​ഷ് ആ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, ഛായാ​ഗ്ര​ഹ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ലെ മ​റ്റ് സു​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ വി​ജ​യ​രാ​ഘ​വ​ൻ, ജ​ഗ​ദീ​ഷ്, അ​ശോ​ക​ൻ, നി​ഷാ​ൻ, വൈ​ഷ്ണ​വി രാ​ജ്, മേ​ജ​ർ ര​വി, നി​ഴ​ൽ​ക​ൾ ര​വി, ഷെ​ബി​ൻ ബെ​ൻ​സ​ൺ, കോ​ട്ട​യം ര​മേ​ഷ്, ബി​ലാ​സ് ച​ന്ദ്ര​ഹാ​സ​ൻ, മാ​സ്റ്റ​ർ ആ​ര​വ്, ജി​ബി​ൻ ഗോ​പി​നാ​ഥ്‌ തു​ട​ങ്ങി​യ​വ​രാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.