പ്ര​ണ​യാ​ർ​ദ്ര​രാ​യി ബി​ജു മേ​നോ​നും മേ​തി​ൽ ദേ​വി​ക​യും; ക​ഥ ഇ​ന്നു​വ​രെ ഗാ​നം
Saturday, September 14, 2024 2:32 PM IST
മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​യ വി​ഷ്ണു മോ​ഹ​ൻ ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം ക​ഥ ഇ​ന്നു​വ​രെ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​നം റി​ലീ​സ് ചെ​യ്തു. ന​വാ​ഗ​ത​നാ​യ അ​ശ്വി​ൻ ആ​ര്യ​ൻ ഈ​ണ​മി​ട്ട 'മി​ന്നും താ​ര​ങ്ങ​ൾ' എ​ന്ന ഗാ​ന​മാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​പി​ൽ ക​പി​ല​നും നി​ത്യ മാ​മ്മ​നും ചേ​ർ​ന്നാ​ല​പി​ച്ച റൊ​മാ​ന്‍റി​ക് ട്രാ​ക്കാ​ണ് മി​ന്നും താ​ര​ങ്ങ​ൾ. അ​ജീ​ഷ് ദാ​സ​ന്‍റേ​താ​ണ് വ​രി​ക​ൾ. ബി​ജു മേ​നോ​ൻ, മേ​തി​ൽ ദേ​വി​ക, അ​നു​ശ്രീ, നി​ഖി​ല വി​മ​ൽ, ഹ​ക്കിം ഷാ​ജ​ഹാ​ൻ, വി​നു മോ​ഹ​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ഈ ​ഗാ​ന​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ​യി​ൽ എ​ത്തു​ന്നു.



മേ​തി​ൽ ദേ​വി​ക ബി​ജു മേ​നോ​ന്‍റെ നാ​യി​ക​യാ​യെ​ത്തു​ന്നു എ​ന്ന​താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ‘കൊ​ച്ചു കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ളി​ലെ’ നാ​യി​ക എ​ന്ന വ​ലി​യ സ​ന്തോ​ഷം പോ​ലും വേ​ണ്ടെ​ന്ന് വ​ച്ച് സി​നി​മ​യി​ലേ​ക്ക് ഒ​രി​ക്ക​ലും വ​രി​ല്ല എ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ന​ർ​ത്ത​കി​യാ​ണ് മേ​തി​ൽ ദേ​വി​ക.

പ​തി​മൂ​ന്നാം വ​യ​സ് മു​ത​ൽ നി​ര​വ​ധി പ്ര​തി​ഭാ​ധ​ന​ന്മാ​രാ​യ സം​വി​ധാ​യ​ക​രു​ടെ ക്ഷ​ണം നി​ര​സി​ച്ച താ​ര​മാ​ണ് ഇ​പ്പോ​ൾ ഒ​രു ഇ​ള​മു​റ​ക്കാ​ര​നാ​യ സം​വി​ധാ​യ​ക​ന്‍റെ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ബി​ഗ് സ്‌​ക്രീ​നി​ൽ എ​ത്തു​ന്ന​ത്. നാ​ൽ​പ​ത്തി​യാ​റാം വ​യ​സി​ൽ ബി​ജു മേ​നോ​ന്‍റെ നാ​യി​ക​യാ​യാ​ണ് മേ​തി​ൽ ദേ​വി​ക​യു​ടെ അ​ര​ങ്ങേ​റ്റം.

ആ​ല​പ്പു​ഴ, കു​മ​ളി, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​നി​മ​യി​ൽ സി​ദ്ദീ​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, കോ​ട്ട​യം ര​മേ​ഷ്, അ​പ്പു​ണ്ണി ശ​ശി, കൃ​ഷ്ണ പ്ര​സാ​ദ്, തു​ട​ങ്ങി​യ നീ​ണ്ട താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു.

ജോ​മോ​ൻ ടി. ​ജോ​ണും ഷ​മീ​ർ മു​ഹ​മ്മ​ദും ചേ​ർ​ന്നു​ള്ള പ്ലാ​ൻ ജെ ​സ്റ്റു​ഡി​യോ​സും, വി​ഷ്ണു മോ​ഹ​ന്‍റെ വി​ഷ്ണു മോ​ഹ​ൻ സ്റ്റോ​റീ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ഹാ​രി​സ് ദേ​ശം, അ​നീ​ഷ് പി.​ബി. എ​ന്നി​വ​രു​ടെ ഇ​മാ​ജി​ൻ സി​നി​മാ​സും നി​ർ​മാ​ണ പ​ങ്കാ​ളി​ക​ൾ ആ​ണ്.

ഛായാ​ഗ്ര​ഹ​ണം ജോ​മോ​ൻ ടി. ​ജോ​ൺ. എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദ്. സം​ഗീ​തം അ​ശ്വി​ൻ ആ​ര്യ​ൻ. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ന​ർ സു​ഭാ​ഷ് ക​രു​ൺ, കോ​സ്റ്റ്യൂം ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ റി​ന്നി ദി​വാ​ക​ർ, മേ​ക്ക് അ​പ്പ് സു​ധി സു​രേ​ന്ദ്ര​ൻ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ വി​പി​ൻ കു​മാ​ർ, പി​ആ​ർ​ഓ എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.