പീ​ഡ​നം ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ക്കു​ന്ന ദി​വ​സം നി​വി​ൻ ചേ​ട്ട​നൊ​പ്പം ഞാ​നും അ​ഭി​ന​യി​ച്ചു: വെ​ളി​പ്പെ​ടു​ത്തി പാ​ർ​വ​തി
Friday, September 6, 2024 3:12 PM IST
ന​ട​ൻ നി​വി​ൻ പോ​ളി​ക്കെ​തി​രെ ഉ​യ​ർ​ന്ന പീ​ഡ​ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി പാ​ർ​വ​തി ആ​ർ. കൃ​ഷ്ണ. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന ദി​വ​സം നി​വി​ന്‍ പോ​ളി​ക്കൊ​പ്പം ‘വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം’ സി​നി​മ​യു​ടെ സെ​റ്റി​ൽ താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പാ​ർ​വ​തി പ​റ​യു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ തെ​ളി​വു​ക​ൾ സ​ഹി​ത​മാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

‘‘ഞാ​നൊ​രു വീ​ഡി​യോ കാ​ണി​ക്കാം. ഇ​ത് ഡി​സം​ബ​ർ 14നെ​ടു​ത്ത വീ​ഡി​യോ​യാ​ണ്. ആ ​വീ​ഡി​യോ കാ​ണു​മ്പോ​ൾ നി​ങ്ങ​ൾ​ക്കു മ​ന​സി​ലാ​കും ഇ​ത് ഏ​തി​ന്‍റെ ഷൂ​ട്ട് ആ​യി​രു​ന്നു എ​ന്ന​ത്. വി​നീ​തേ​ട്ട​ന്‍റെ ‘വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം’ എ​ന്ന സി​നി​മ​യി​ൽ ഞാ​നും ചെ​റി​യൊ​രു വേ​ഷം ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​ർ 14ന് ​നി​വി​ൻ ചേ​ട്ട​ന്‍റെ കൂ​ടെ​യാ​ണ് ഞാ​ന​ത് ചെ​യ്ത​ത്.

ആ ​പ​റ​യു​ന്ന സ്റ്റേ​ജി​ലെ ഷൂ​ട്ടി​ൽ ഞാ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വാ​ർ​ത്ത ക​ണ്ടി​ട്ട് പ​ല​രും എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​ക്കാ​ര്യം ഞാ​ൻ തു​റ​ന്നു പ​റ​ഞ്ഞ​ത്.’’​പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ൾ.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.