ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി നി​വി​ന്‍ പോ​ളി
Friday, September 6, 2024 11:29 AM IST
ത​നി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നാ​രോ​പ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ​രാ​തി ന​ല്‍​കി ന​ട​ന്‍ നി​വി​ന്‍ പോ​ളി. ഡി​ജി​പി​ക്കും പ​രാ​തി കൈ​മാ​റി​യി​ട്ടു​ണ്ട്.

ത​നി​ക്കെ​തി​രാ​യ യു​വ​തി​യു​ടെ പീ​ഡ​ന പ​രാ​തി വ്യാ​ജ​മാ​ണ്. പീ​ഡ​നം ന​ട​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ താ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്ന് ന​ട​ന്‍ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ ക​രി​യ​ര്‍ ന​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ-​മെ​യി​ല്‍ മു​ഖേ​ന​യാ​ണ് നി​വി​ൻ പ​രാ​തി ന​ല്‍​കി​യ​ത്.

സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ദു​ബാ​യി​ൽ വ​ച്ച് നി​വി​ൻ പോ​ളി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി വി​നീ​ത് ശ്രീ​നി​വാ​സ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ​രാ​തി​യി​ൽ പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​വി​ന്‍ പോ​ളി ത​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ന് തെ​ളി​വു​ണ്ടെ​ന്നും വി​നീ​ത് പ​റ​ഞ്ഞു.

2023 ഡി​സം​ബ​ര്‍ 14ന് ​നി​വി​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ലാ​യി​രു​ന്നു. 15ന് ​പു​ല​ര്‍​ച്ചെ മൂ​ന്നു വ​രെ നി​വി​ന്‍ ത​ന്നോ​ടൊ​പ്പം എ​റ​ണാ​കു​ള​ത്ത് ഉ​ണ്ടാ​യി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍ തെ​ളി​വാ​യി ഉ​ണ്ടെ​ന്നും സ​ത്യം ഉ​ട​ൻ തെ​ളി​യ​ണ​മെ​ന്നും വി​നീ​ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.