വ​ധു​വി​നെ​പ്പോ​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി അ​ഹാ​ന​യും അ​നി​യ​ത്തി​മാ​രും; ദി​യ​യു​ടെ ക​ല്യാ​ണ​ത്തി​ൽ തി​ള​ങ്ങി​യ​ത് ഇ​വ​ർ
Friday, September 6, 2024 9:53 AM IST
സ​ഹോ​ദ​രി ദി​യ കൃ​ഷ്ണ​യു​ടെ വി​വാ​ഹ​ത്തി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി അ​ഹാ​ന​യും അ​നു​ജ​ത്തി​മാ​രും. പേ​സ്റ്റ​ൽ നി​റ​ത്തി​ലു​ള്ള ഡ്ര​സ് കോ​ഡി​ലാ​ണ് അ​ഹാ​ന​യും കു​ടും​ബ​വും ദി​യ​യു​ടെ വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങി​യ​ത്.

പേ​സ്റ്റ​ൽ പീ​ച്ച് നി​റ​ത്തി​ലു​ള്ള സാ​രി​യാ​ണ് അ​ഹാ​ന ഉ​ടു​ത്ത​ത്. ഒ​പ്പം ര​ണ്ടു മാ​ല​ക​ളും പെ​യ​ർ ചെ​യ്തു. ബ്ലൗ​സ് മു​ഴു​വ​ൻ വ​ർ​ക്കു​ക​ൾ ചെ​യ്തി​രു​ന്നു. നെ​റ്റി​ച്ചു​ട്ടി​യും അ​ര​പ്പ​ട്ട​യും കൂ​ടി​യാ​യ​പ്പോ​ൾ വ​ധു​വി​നൊ​പ്പോ​ലെ ത​ന്നെ സു​ന്ദ​രി​യാ​യി അ​ഹാ​ന​യും.




അ​നു​ജ​ത്തി​മാ​രാ​യ ഇ​ഷാ​നി​യും ഹ​ൻ​സി​ക​യും ഹാ​ഫ് സാ​രി​യി​ലാ​ണ് തി​ള​ങ്ങി​യ​ത്. പേ​സ്റ്റ​ർ നി​റ​ത്തി​ലു​ള്ള പാ​വാ​ട​യ്ക്കും ബ്ലൗ​സി​നു​മൊ​പ്പം റോ​സ് ക​ള​ർ ഷോ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ഇ​ത് ഇ​രു​വ​ർ​ക്കും കൂ​ടു​ത​ൽ ഭം​ഗി​യേ​കി.

കൃ​ഷ്ണ​കു​മാ​റും സി​ന്ധു​വും മ​ക്ക​ൾ​ക്കൊ​പ്പം ത​ന്നെ ഒ​രു​ങ്ങി​യി​രു​ന്നു. റോ​സ് നി​റ​ത്തി​ലു​ള്ള തു​ണി​യി​ൽ വി​വി​ധ ഷേ​ഡു​ക​ൾ നി​റ​ഞ്ഞ കു​ർ​ത്ത​യാ​ണ് കൃ​ഷ്ണ​കു​മാ​റി​ട്ട​ത്. സി​ന്ധു പേ​സ്റ്റ​ൽ ക​ള​ർ സാ​രി ത​ന്നെ​യാ​ണ് അ​ണി​ഞ്ഞ​ത്.




ഇ​ഷ്ട​പ്പെ​ട്ട പോ​ലെ ഒ​രു​ങ്ങി. ദി​യ​യ്ക്കും ഞ​ങ്ങ​ൾ അ​വ​ളെ പോ​ലെ ഒ​രു​ങ്ങി​യി​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധം ഉ​ണ്ടാ​യി​രു​ന്നു.​ആ​രു​ടെ​യെ​ങ്കി​ലും ക​ല്യാ​ണ​ത്തി​നു പോ​കു​മ്പോ​ൾ ഇ​ത്ര ഒ​രു​ങ്ങി പോ​കാ​ൻ പ​റ്റി​ല്ല​ല്ലോ. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി​ട്ട​ല്ലേ! ആ ​ഒ​രു ആ​വേ​ശം തീ​ർ​ച്ച​യാ​യും ഉ​ണ്ട്. അ​ഹാ​ന വി​വാ​ഹ​ത്തി​നെ അ​ണി​ഞ്ഞൊ​രു​ങ്ങ​ലി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​തി​ങ്ങ​നെ.




അ​ഹാ​ന​യു​ടെ സ​ഹോ​ദ​രി​യും വ്ലോ​ഗ​റു​മാ​യ ദി​യ കൃ​ഷ്ണ​യു​ടെ വി​വാ​ഹം വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ന​ട​ന്ന​ത്. ദീ​ർ​ഘ​കാ​ല​സു​ഹൃ​ത്ത് അ​ശ്വി​ൻ ഗ​ണേ​ശി​നെ​യാ​ണ് ദി​യ വി​വാ​ഹം ചെ​യ്ത​ത്. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​യി​രു​ന്നു വി​വാ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.