പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി ആ​ദി​ത്യ​നാ​ണ് (28) മ​രി​ച്ച​ത്.

ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റ​ത്ത് വ​ച്ച് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ക്കു​ക​യാ​യി​രു​ന്നു.

പാ​ല​പ്പു​റം കാ​വേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ൽ വ​ച്ചാ​ണ് പി​ക്ക​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.