നി​ര​ത്തു​ക​ളി​ൽ നാ​ൽ​ക്കാ​ലി​ക​ളു​ടെ വി​ള​യാ​ട്ടം, പ്രതിഷേധിച്ച് നാട്ടുകാർ
Tuesday, April 30, 2024 7:13 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ റോ​ഡു​ക​ൾ കീ​ഴ​ട​ക്കി നാ​ൽ​ക്കാ​ലി​ക​ളു​ടെ വി​ള​യാ​ട്ടം രൂ​ക്ഷ​മാകുന്നു. വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ടയാ​ത്ര​യും അ​സാ​ധ്യ​മാ​കും വി​ധം നാ​ൽ​ക്കാ​ലി​ക​ൾ റോ​ഡി​ൽ അ​ല​ഞ്ഞുതി​രി​യു​ക​യാ​ണ്. നാ​ൽ​ക്കാ​ലി​ക​ളു​ടെ ശ​ല്യംമൂ​ലം ഒ​ട്ട​ന​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. പി​ഞ്ചു​കു​ഞ്ഞി​ന്‍റെ മ​ര​ണം ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ നാ​ൽ​ക്കാ​ലി​ക​ൾ വ​രു​ത്തി​വ​ച്ചു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​ശു ഇ​ടി​ച്ച് പെ​ൺ​കു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. തെ​രു​വി​ലൂ​ടെ അ​ല​ഞ്ഞുതി​രി​യു​ന്ന മു​ഴു​വ​ൻ നാ​ൽ​ക്കാ​ലി​ക​ളെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​ച്ചു കെ​ട്ടി ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ട​ക്കം സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​ദി​വ​സം മാ​ത്ര​മേ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളു​ടെ ഉ​റ​പ്പി​ന് ആ​യു​സ് ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

നാ​ൽ​ക്കാ​ലിശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം നി​ര​ത്തു​ക​ൾ കീ​ഴ​ട​ക്കി​യ നാ​ൽക്കാ​ലി​ക​ളെക്കുറി​ച്ചാ​ണ്.

ഇ​ന്നു ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളെ നേ​രി​ൽ​ക​ണ്ട് പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം അ​ഭ്യ​ർ​ഥി​ക്കാ​ൻ ഇ​രി​ക്ക​യാ​ണ് ഒ​രു വി​ഭാ​ഗം പേ​ർ. നാ​ൽ​ക്കാ​ലി​ക​ൾമൂ​ലം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ര​നോ വാ​ഹ​ന​ത്തി​നോ പ​രി​ക്കേ​റ്റാ​ൽ ആ​രും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ണ്ടാ​കി​ല്ല. മ​റി​ച്ച് അ​പ​ക​ടം വ​രു​ത്തി​വ​ച്ച ജ​ന്തു​ക്ക​ളു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.