പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണ, കാ​ട്ടു​തീ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ൻ
Tuesday, April 30, 2024 7:13 AM IST
നെ​ന്മാ​റ: നെ​ല്ലി​യാ​മ്പ​തി വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്കു കാ​ട്ടു​തീ​ക്കെ​തി​രെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ​യും ബോ​ധ​വ​ത്​ക​ര​ണ സ​ന്ദേ​ശം പ​ക​ർ​ന്ന് യു​വാ​ക്ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ.

കേ​ര​ള നി​യ​മ​സ​ഭ​യു​ടെ​യും കേ​ര​ള ലേ​ജി​സ്ലേ​റ്റീ​വ് അ​സ​ംബ്ലി മീ​ഡി​യ ആ​ൻ​ഡ് പാ​ർ​ല​മെ​ന്‍റ​റി സ്റ്റ​ഡി​സ്, (കെ-​ലാം​പ്സ്), യൂ​ണി​സെ​ഫ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ലാ​ത​ല​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി സി.ദി​യ, യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി എം.​അ​തു​ല്യ മോ​ഹ​ൻ ക​രി​മ്പു​ഴ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വ​നം വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ത്തു​ണ്ടി വ​നം ചെ​ക്ക്പോ​സ്റ്റി​ലാ​യി​രു​ന്നു പ​രി​പാ​ടി. നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കും നോ​ട്ടീസ് വി​ത​ര​ണ​വും ബോ​ധ​വ​ൽ​ക്ക​ര​ണ​ക്ലാ​സും ന​ല്കി.

വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ദ്യ​മ​ത്തെ പ്ര​ശം​സി​ച്ചു. യാ​ത്ര​ക്കാ​ർ വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ കാ​ട്ടി​ൽ ക​യ​റു​ന്ന​തും അ​ല​ക്ഷ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ട്ടു​തീ​ക്ക് കാ​ര​ണ​മാ​വാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ വി​നോ​ദ​യാ​ത്ര​ക്കാ​ർ​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പോ​ത്തു​ണ്ടി ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്. വി​നോ​ദ് നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യപ്ര​വ​ർ​ത്ത​ക​നാ​യ കെ.​ചെ​ന്താ​മ​രാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​ധ്യാ​പ​ക​നാ​യ എം. ​ച​ന്ദ്ര​മോ​ഹ​ൻ മു​ഖ്യാ​ഥി​തി​യാ​യി. എം.​കെ. സം​ഗീ​ത, ബി​എ​ഫ്ഒ​മാ​രാ​യ എം. മ​ണി​ദാ​സ്, ഡി.​ജെ.​ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.