മഴയെത്തും മുന്‍പേ ഇതും കാണണം
1422860
Thursday, May 16, 2024 4:35 AM IST
കൊച്ചി: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് നീങ്ങുന്നുവെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ അവകാശപ്പെടുമ്പോഴും കെഎസ്ആര്‍ടിസിക്ക് സമീപം മുല്ലേശരി കനാലില്‍ ഇപ്പോഴും മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ എത്തിയിട്ടില്ല.
ചെറു മഴയില്‍പ്പോലും ഈ കാനയില്‍ നിന്നു മലിന ജലം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ഒഴുകിയെത്തുന്നത് നിത്യസംഭവമാണ്. വേനല്‍ മഴ ശക്തമായതോടെ ഏതു സമയത്തും വെള്ളക്കെട്ട് ഭീഷണിയിലുമാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്.
ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന ഇവിടെ വന്നുപോകുന്നത്. മുല്ലശേരി കനാല്‍ നവീകരണം അടിയന്തരമായി നടപ്പാക്കാനായില്ലെങ്കില്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാകും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്.