പ​ട​മു​ഖം തി​രു​ഹൃ​ദ​യ ഫൊ​റോ​ന പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പി​ച്ചു
Wednesday, May 8, 2024 3:37 AM IST
ഇ​ടു​ക്കി: പ​ട​മു​ഖം തി​രു​ഹൃ​ദ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട കൃ​ത​ജ്ഞ​താ​ബ​ലി​യോ​ടെ​യാ​ണ് സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. പ​ട​മു​ഖം ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രും മു​ൻ വി​കാ​രി​മാ​രും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്നു ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ജ​സ്റ്റി​ൻ മ​ഠ​ത്തി​ൽപ്പ​റ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, പ​ട​മു​ഖം ഫൊ​റോ​ന വി​കാ​രി ഫാ. ​ഷാ​ജി പൂ​ത്ത​റ, സി​സ്റ്റ​ർ സൗ​മി എ​സ്ജെ​സി, ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ, ഫാ. ​ഷൈ​ജു ക​ല്ലു​വെ​ട്ടാം​കു​ഴി, ഫാ. ​ജോ​സ​ഫ് കീ​ഴ​ങ്ങാ​ട്ട്, ഫാ. ​സ്റ്റീ​ഫ​ൻ തേ​വ​ർ​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ഡാ​ലി​യ, ജോ​ൺ​സ​ൻ നാ​ക്കോ​ലി​ക്ക​ര, ഡോ. ​മാ​ത്യു പു​ള്ളോ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ട​മു​ഖം ഫൊ​റോ​ന​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്രി​വി​ലേ​ജ് കാ​ർ​ഡ്, മൈ​ക്രോ ക്ലി​നി​ക്കു​ക​ളു​ടെ​യും പാ​ലീ​യേ​റ്റീ​വ് കെ​യ​ർ മൂ​വ്‌​മെ​ന്‍റി​ന്‍റെ​യും ഉ​ദ്ഘാ​ട​ന​വും ന​ട​ത്ത​പ്പെ​ട്ടു. ഫാ. ​ഷാ​ജി പൂ​ത്ത​റ ര​ചി​ച്ച് ജോ​ബി വി​ത​യ​ത്തി​ൽ, സെ​ബി​ൻ ചേ​ത്ത​ലി​ൽ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത ജൂ​ബി​ലി ഡോ​ക്യു​മെ​ന്‍റ​റി വീ​ഡി​യോ​യും ജൂ​ബി​ലി ഗാ​ന​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

സി​ബി കു​രു​ട്ടു​പ​റ​മ്പി​ൽ, സി​സ്റ്റ​ർ ഷാ​രോ​ൺ എ​സ്ജെ​സി, സ്റ്റീ​ഫ​ൻ വാ​ഴ​കാ​ട്ട്, ബി​ജു ഇ​ല​വും​കു​ന്നേ​ൽ, തോ​മ​സ് ത​റ​യി​ൽ, ഷെ​ജി ക​മു​കും​പാ​റ​യി​ൽ, ജ​യ്‌​മോ​ൻ ചെ​രി​യ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ല്കി.