വ​ര​ൾ​ച്ച: എ​സ്എംവൈഎം ​ കൃ​ഷിമ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി
Wednesday, May 8, 2024 3:37 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത വ​ര​ൾ​ച്ച മൂ​ലം ക്ലേ​ശി​ക്കു​ന്ന ഹൈ​റേ​ഞ്ചി​ലെ ഏ​ലക്ക​ർ​ഷ​ക​ർ​ക്കു​വേ​ണ്ടി കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദി​ന് ക​ട്ട​പ്പ​ന ഫൊ​റോ​ന എ​സ്എംവൈഎം ​ഭാ​ര​വാ​ഹി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് കൃ​ഷി മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടെത്തി​ നി​വേ​ദ​നം ന​ൽ​കി.

ക​ർ​ഷ​ക​രു​ടെ വേ​ന​ൽ​ക്കാ​ല കൃ​ഷി​നാ​ശ​ത്തെ സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ക​യും വ​ലി​യ​തോ​വാ​ള, കൊ​ച്ചു​തോ​വാ​ള, ക​ട്ട​പ്പ​ന, വ​ള്ള​ക്ക​ട​വ്, മേ​പ്പാ​റ, ന​രി​യം​പാ​റ, കാ​ഞ്ചി​യാ​ർ, മേ​രി​കു​ളം ക​ൽ​ത്തൊ​ട്ടി എ​ന്നീ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ത്തി​യ​ഞ്ഞൂ​റോ​ളം ക​ർ​ഷ​ക​ർ ഒ​പ്പി​ട്ടു ന​ൽ​കി​യ നി​വേ​ദ​ന​വും അ​തോ​ടൊ​പ്പം കൃ​ഷി​നാ​ശ​ത്തി​ന്‍റെ വി​വി​ധ ഫോ​ട്ടോ​ക​ളും കൃ​ഷി മ​ന്ത്രി​ക്ക് ന​ൽ​കി.കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത ചെ​റു​കി​ട​ക​ർ​ഷ​ക​ർ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.

നി​വേ​ദ​നം പ​രി​ശോ​ധി​ച്ച് എ​ല്ലാ കൃ​ഷി ഓ​ഫീ​സു​ക​ളും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും വ​ഴി വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ഉ​ട​ൻ ന​ൽ​കു​മെ​ന്ന് കൃ​ഷി​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. ക​ട്ട​പ്പ​ന ഫൊ​റോ​ന എ​സ്എംവൈഎം ​ഡ​യ​റ​ക്ട​ർ ഫാ. ​നോ​ബി വെ​ള്ളാ​പ്പ​ള്ളി, ക​ട്ട​പ്പ​ന ഫൊ​റോ​ന എസ്എംവൈഎം ​പ​സി​ഡ​ന്‍റ് അ​ല​ൻ എ​സ്. പു​ലി​ക്കു​ന്നേ​ൽ, ​ഭാ​ര​വാ​ഹി​ ചെ​റി​യ​ൻ വ​ട്ട​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.