അ​മ്പ​ല​പ്പു​ഴ​യി​ലെ സ്കൂ​ളു​ക​ൾ​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം
Wednesday, May 8, 2024 11:25 PM IST
അന്പല​പ്പു​ഴ: എ​സ്എ​സ്എ​ൽസി ​പ​രീ​ക്ഷ​യി​ൽ അ​മ്പ​ല​പ്പു​ഴ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. തു​ട​ർ​ച്ച​യാ​യി ഇ​രു​പ​ത്തി ഒ​ന്നാം വ​ർ​ഷ​വും നൂ​റു ശ​ത​മാ​നം വി​ജ​യ​വു​മാ​യി പു​ന്ന​പ്ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ 33 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

അഞ്ച് ഫു​ൾ എ ​പ്ല​സും ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യി പ​തി​നൊ​ന്നാം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യം നേ​ടി തോ​ട്ട​പ്പ​ള്ളി നാ​ലു ചി​റ ഗ​വ.​ എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷ എ​ഴു​തി​യ 63 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.

തു​ട​ർ​ച്ച​യാ​യി പ​ത്താം വ​ർ​ഷ​വും നൂ​റു​മേ​നി വി​ജ​യ​വു​മാ​യി ക​രു​മാ​ടി ഗ​വ.​ഹൈ​സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ 74 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 24 ഫു​ൾ എ​പ്ല​സും ല​ഭി​ച്ചു.

ഒൻപതു ഫു​ൾ എ ​പ്ല​സും ല​ഭി​ച്ചു. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി പു​റ​ക്കാ​ട് എ​സ്എ​ൻ​എം എ​ച്ച്എ​സ് 248 വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി. നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി. 45 ഫു​ൾ എ​പ്ല​സും ല​ഭി​ച്ചു.

തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടി അ​മ്പ​ല​പ്പു​ഴ കു​ഞ്ചു പി​ള്ള സ്മാ​ര​ക ഹൈ​സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ 67 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു.5 ഫു​ൾ എ​പ്ല​സും ല​ഭി​ച്ചു.

പ​റ​വൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​നും നൂ​റു​ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 127 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ച്ചു. 26 ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. അ​മ്പ​ല​പ്പു​ഴ മോ​ഡ​ൽ ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 163 പേ​രും വി​ജ​യി​ച്ചു. 52 ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു.

തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​ത്. പു​ന്ന​പ്ര അ​റ​വു​കാ​ട് ഹൈ​സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 272 വി​ദ്യാ​ർ​ഥി​ക​ളി​ൽ 271 പേ​ർ വി​ജ​യി​ച്ചു. 23 ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു. കാ​ക്കാ​ഴം ഗ​വ. എ​ച്ച്എ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 248 പേ​രി​ൽ 246 വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചു. 38 ഫു​ൾ എ​പ്ല​സ് ല​ഭി​ച്ചു.