കുളത്തൂപ്പുഴയിലെ സ്കൂളുകളിൽ നൂറുശതമാനം വിജയം
Wednesday, May 8, 2024 11:25 PM IST
കു​ള​ത്തൂ​പ്പു​ഴ: കുളത്തൂപ്പുഴ മേ​ഖ​ല​യി​ലെ സ്കൂളുകളിൽ ഇ​ക്കു​റി​യും തു​ട​ർ​ച്ച​യാ​യി 100 ശതമാനം വി​ജ​യ​വു​മാ​യി കു​ള​ത്തൂ​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ബെ​ന​ഡി​ക് മാ​ർ ഗി​രി​ഗോ​റി​യ​സ് ഹൈ​സ്കൂ​ൾ വി​ജ​യ​ല​ക്ഷ്യം ക​ണ്ടെ​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥിക​ളെ പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി​യ ബിഎംജി ​എ 247 പേ​രും ഉ​പ​രി പ​ഠ​ന​ത്തി​ന് അ​ർ​ഹ​യാ​യും ഇ​വ​രി​ൽ 48 പേ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പോ​ലെ ഈ ​പ്രാ​വ​ശ്യ​വും നൂ​റു​മേ​നി വി​ജ​യം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്തു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ മ​റ്റൊ​രു സ്കൂ​ൾ ആ​യ അ​രി​പ്പ ചോ​ഴി​യ​ക്കോ​ട് എം​ആ​ർ​എ​സ് സ്കൂ​ൾ പ​രീ​ക്ഷ എ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥിക​ളെ​യും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി 100 ശതമാനം വി​ജ​യ ല​ക്ഷ്യം ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പോ​ലെ ഈ ​വ​ർ​ഷ​വും നി​ല​നി​ർ​ത്തി.

ത​മി​ഴ്മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൂ​വ​ക്കാ​ട് ഹൈ​സ്കൂ​ൾ ​ഇ​ക്കു​റി​യും 100 ശതമാനം വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ 100 ശതമാനം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ല ബീ​വി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ബെ​ന​ഡി​ക്ട് മാ​ർ​ഗോ​റി​യ​സ് സ്കൂ​ളി​ലെ 100 ശതമാനം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾക്കും സ്കൂ​ൾ മാ​നേ​ജ​ർ ഫാ​. മാ​ത്യു ച​രി​വ് കാ​ലാ​യി​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജു​മോ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ജു ഷാ​ഹു​ൽ ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ർ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ളി​ന്‍റെ യ​ശ​സ് ഉ​യ​ർ​ത്തി​യ എ​ല്ലാ​വ​ർ​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഏ​ക ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ആ​യ സാം ​ഉ​മ്മ​ൻ മെ​മോ​റി​യ​ൽ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി​യ 58 വി​ദ്യാ​ർ​ഥിക​ളി​ൽ 58 പേ​രെ​യും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടു​ക​യും ഇ​ക്കു​റി​യും 100 ശതമാനം വിജയം ക​ര​സ്ഥ​മാ​ക്കു​ക​യും ചെയ്തു. ക​ഴി​ഞ്ഞ​പ്രാ​വ​ശ്യം 100 ശതമാനം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി ഹൈ​സ്കൂ​ൾ ഇ​ക്കു​റി 98 ശ​ത​മാ​നം മാ​ത്ര​മേ ക​ര​സ്ഥ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളൂ.