മ​ല​യോ​ ര​മേ​ഖ​ല​യി​ല്‍ ച​രി​ത്ര വി​ജ​യം
Wednesday, May 8, 2024 11:25 PM IST
അ​ഞ്ച​ല്‍ : പ​ത്താം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്കെ​ല്ലാം മി​ക​ച്ച വി​ജ​യം. അ​ഞ്ച​ല്‍, ഏ​രൂ​ര്‍, കു​ള​ത്തു​പ്പു​ഴ, അ​ല​യ​മ​ണ്‍, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹൈ​സ്കൂ​ളു​ക​ള്‍​ക്കും മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​ത്തോ​ടെ ഇ​ക്കു​റി മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ച​രി​ത്ര വി​ജ​യ​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ്മാ​നി​ച്ച​ത്.

കു​ള​ത്തു​പ്പു​ഴ​യി​ല്‍ അ​ഞ്ചു ഹൈ​സ്കൂ​ളു​ക​ളി​ല്‍ നാ​ല് സ്കൂ​ളു​ക​ളും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ള്‍ ഒ​രു സ്കൂ​ള്‍ 98.11 ശ​ത​മാ​നം വി​ജ​യം നേ​ടി.

കൂ​വ​ക്കാ​ട് സ​ര്‍​ക്കാ​ര്‍ ത​മി​ഴ്മീ​ഡി​യം സ്കൂ​ളി​ല്‍ മൂ​ന്നു​കു​ട്ടി​ക​ള്‍ പ​രീ​ക്ഷ​യെ​തി​യ​പ്പോ​ള്‍ മൂ​ന്നു​പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. ച​ന്ദ​ന​ക്കാ​വ് ബിഎം​ജി ഹൈ​സ്കൂ​ളി​ല്‍ 247 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തു​ക​യും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കു​ക​യും ചെ​യ്തു. ഇ​വി​ടെ 48 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി. ക​ല്ലു​വെ​ട്ടാം​കു​ഴി സാം​ഉ​മ്മ​ന്‍ മെ​മോ​റി​യ​ല്‍ സ​ര്‍​ക്കാ​ര്‍ ടെ​ക്കി​നി​ക്ക​ല്‍ ഹൈ​സ്കൂ​ളി​ല്‍ 58 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​താ​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ആ​റു വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി. കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളി​ല്‍ 15 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി 15 പേ​രും വി​ജ​യി​ച്ച് നൂ​റു​ശ​ത​മാ​നം വി​ജ​യം നി​ല​നി​ര്‍​ത്തി. ക​ല്ലു​വെ​ട്ടാം​കു​ഴി സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ 53 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ 52 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ര്‍​ഹ​ത നേ​ടി. ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ട​നാ​യ​ത്.

ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ 187 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ 186 കു​ട്ടി​ക​ള്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു അ​ര്‍​ഹ​രാ​യി. 44 കു​ട്ടി​ക​ള്‍​ക്കാ​ണ് ഇ​വി​ടെ ഫു​ള്‍ എ ​പ്ല​സ് നേ​ടാ​നാ​യ​ത്. നെ​ട്ട​യം സ​ര്‍​ക്കാ​ര്‍ ഹൈ​സ്കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 49 കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. 14 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.

അ​യി​ല​റ സ​ര്‍​ക്കാ​ര്‍ ഹൈ​സ്കൂ​ളും ഇ​ക്കു​റി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ 11 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ക​രു​കോ​ണ്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളും ഇ​ക്കു​റി നേ​ടി​യ​ത് മി​ന്നും വി​ജ​യം. 70 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ചു സ്കൂ​ള്‍ നേ​ടി​യ​ത് നൂ​റു​ശ​ത​മാ​നം വി​ജ​യം. 10 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. പു​ത്ത​യം ആ​ള്‍ സെ​യി​ന്‍റ് ഹൈ​സ്കൂ​ളി​ല്‍ 53 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ 52 കു​ട്ടി​ക​ള്‍ ഉ​പ​രി പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​രാ​യി. പ​ത്തു​കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​ത്.

ച​ണ്ണ​പ്പേ​ട്ട മാ​ര്‍​ത്തോ​മ ഹൈ​സ്കൂ​ള്‍ ഇ​ക്കു​റി​യും നൂ​റു​ശ​ത​മാ​നം വി​ജ​യം നി​ല​നി​ര്‍​ത്തി. ഇ​വി​ടെ 98 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ല്‍ 16 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സും നേ​ടി.
ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ല്‍ 96 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും വി​ജ​യി​ച്ചു​കൊ​ണ്ട് സ്കൂ​ളി​നു ന​ല്‍​കി​യ​ത് നൂ​റു​ശ​ത​മാ​നം വി​ജ​യം. 18 കു​ട്ടി​ക​ള്‍​ക്ക് ഇ​വി​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടാ​നാ​യി.

അ​ഞ്ച​ല്‍ ഈ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ 122 കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​തോ​ടെ സ്കൂ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത് നൂ​റു​ശ​ത​മാ​നം എ​ന്ന മി​ന്നും വി​ജ​യം. 37 കു​ട്ടി​ക​ള്‍ ഈ​സ്റ്റ് സ്കൂ​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി.

അ​ഞ്ച​ല്‍ വെ​സ്റ്റ് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ 507 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും വി​ജ​യി​ച്ചു നൂ​റു​ശ​ത​മാ​നം നേ​ട്ടം കൈ​വ​രി​ച്ചു. ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്ത സ്കൂ​ള്‍ എ​ന്ന നേ​ട്ട​വും ഇ​ക്കു​റി വെ​സ്റ്റ്‌ സ്കൂ​ള്‍ നേ​ടി. 147 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.