കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് സ്കൂൾ :96വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഫു​ൾ എ ​പ്ല​സ്
Wednesday, May 8, 2024 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ളെ പ​രീ​ക്ഷ​യെ​ഴു​തി​ച്ച കി​ഴ​ക്കേ​ത്തെ​രു​വ് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ക്കു​റി​യും നൂ​റു മേ​നി വി​ജ​യം .

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ 96. ഇ​ക്കൂ​ട്ട​ത്തി​ൽ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ റോ​മാ കോ​ശി, റോ​ണാ കോ​ശി എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത് ഇ​ര​ട്ടി മ​ധു​ര​മാ​യി. ഒ​ൻ​പ​ത് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ് നേ​ടി​യ​വ​ർ 86.

417 വി​ദ്യാ​ർ​ഥിക​ളാ​ണ് ഇ​ക്കു​റി പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ ഫാ.​റോ​യി ജോ​ർ​ജ് , ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ലൂ​ക്കോ​സ്,മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ റോ​യി.​കെ.​ജോ​ർ​ജ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ശ്ര​യ​യ്ക്ക് നൂ​റു​മേ​നി
വി​ജ​യം

കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ​യി​ലെ മ​ക്ക​ൾ​ക്ക് എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യം . ക​ല​യ​പു​രം ആ​ശ്ര​യ ശി​ശു​ഭ​വ​നി​ലെ അ​ർ​ച്ച​ന ഉ​ണ്ണി , ഏ​യ്ഞ്ച​ൽ ബി.​എ​സ്, ര​മ്യ ര​ഞ്ജി​ത്ത് പ​റ​ന്ത​ൽ ആ​ശ്ര​യ ശി​ശു​ഭ​വ​നി​ലെ വൈ​ശാ​ഖ് .എ , ​തു​ഷാ​ർ. ടി, ​അ​ഭി​ലാ​ഷ് . എ, ​എ​ന്നി​വ​രാ​ണ് മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. എ​സ് വിവിഎ​ച്ച്എ​സ്എ​സ് താ​മ​ര​ക്കു​ടി, ഡി ​വി വി ​എ​ച്ച് എ​സ് എ​സ് മൈ​ലം, സെ​ന്‍റ് തോ​മ​സ് വിഎ​ച്ച്എ​സ്എ​സ് പ​ന്നി​വി​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ പ​ഠി​ച്ച​ത് . ഉ​റ്റ​വ​രു​ടെ സം​ര​ക്ഷ​ണം ല​ഭി​ക്കാ​താ​യ​പ്പോ​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യാ​ണ് കു​ട്ടി​ക​ളെ ആ​ശ്ര​യ​യു​ടെ ത​ണ​ലി​ൽ എ​ത്തി​ച്ച​ത്.

ന​ഴ്സ​റി മു​ത​ൽ മെ​ഡി​സി​ന് വ​രെ പ​ഠി​ക്കു​ന്ന നൂ​റി​ൽ​പരം കു​ട്ടി​ക​ളാ​ണ് ആ​ശ്ര​യ​യു​ടെ ക​ല​യ​പു​രം, പ​റ​ന്ത​ൽ ശാ​ഖ​ക​ളി​ലാ​യി ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ര​ണ്ടു പേ​ർ സി​വി​ൽ സ​ർ​വീ​സ് കോ​ച്ചി​ങ്ങും ന​ട​ത്തി​വ​രു​ന്നു.

കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​വും അ​ഭി​രു​ചി​യും ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വ​ർ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് അ​റി​യി​ച്ചു .