ബൈ​ത്തു​റ​ഹ്മ​ക​ള്‍ നി​ര്‍​മി​ച്ചു മാ​തൃ​ക​യാ​കു​ന്നു
Wednesday, May 8, 2024 5:27 AM IST
രാ​മ​പു​രം: പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും മു​സ്‌​ലിം ലീ​ഗി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വും പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് മു​ന്‍ മെം​ബ​റു​മാ​യി​രു​ന്ന പി​താ​വി​ന്‍റെ ഓ​ര്‍​മ​യ്ക്കാ​യി ബൈ​ത്തു​റ​ഹ്മ​ക​ള്‍ (കാ​രു​ണ്യ​ഭ​വ​നം) നി​ര്‍​മി​ച്ചു മ​ക​ന്‍ കെ.​പി. നൗ​ഷാ​ദ്അ​ലി മാ​തൃ​ക​യാ​കു​ന്നു.

രാ​മ​പു​രം ബ്ലോ​ക്ക്പ​ടി​യി​ലെ ക​രു​വ​ള്ളി പാ​ത്തി​ക്ക​ല്‍ ക​മ്മ​ദ് എ​ന്ന ബാ​പ്പു​ഹാ​ജി​യു​ടെ സ്മ​ര​ണ​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ ബൈ​ത്തു​റ​ഹ്മ ഒ​രു​ങ്ങു​ന്ന​ത്.വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ല്‍ രാ​മ​പു​രം കൊ​ങ്ങ​പ്പാ​റ​യി​ല്‍ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ബി​ക്ക​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു.

ഇ​തോ​ടെ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​ത്തി​മൂ​ന്നാ​മ​ത്തെ ബൈ​ത്തു​റ​ഹ്മ​യാ​ണ് നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​വാ​സി സം​രം​ഭ​ക​നും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തു സ​ജീ​വ​വു​മാ​യ കെ.​പി. നൗ​ഷാ​ദ​ലി രാ​മ​പു​ര​വും(​വ​ള​പ്പി​ല്‍​മാ​നു) കു​ടും​ബ​വു​മാ​ണ് ബൈ​ത്തു​റ​ഹ്മ​ക്കു​ള്ള ചെ​ല​വ് വ​ഹി​ക്കു​ന്ന​ത്.