നി​ല​മ്പൂ​ര്‍ ബൈ​പാ​സ് : ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു വി​ല നി​ര്‍​ണ​യം പൂ​ര്‍​ത്തീക​രി​ക്കും
Wednesday, May 15, 2024 4:52 AM IST
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ബൈ​പ്പാ​സി​ന് വി​ട്ടു ന​ല്‍​കി​യ ഭൂ​മി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ജൂ​ലൈ 15ന് ​മു​മ്പ് ഭൂ​മി​യു​ടെ വി​ല നി​ര്‍​ണ​യം പൂ​ര്‍​ത്തി​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്.

ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍, ബൈ​പാ​സ് കൂ​ട്ടാ​യ്ക്ക് ഉ​റ​പ്പു​ന​ല്‍​കി​യ​ത്. പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു. അ​ടു​ത്ത മാ​സം മു​ഖ്യ​മ​ന്ത്രി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും.

നി​ല​മ്പൂ​ര്‍ ബൈ​പാ​സി​നാ​യി ഭൂ​മി വി​ട്ടു ന​ല്‍​കി​യ ച​ക്കാ​ല​ക്കു​ത്ത് മു​ത​ല്‍ വെ​ളി​യം​തോ​ട് വ​രെ​യു​ള്ള 257 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​യു​ടെ വി​ല നി​ര്‍​ണ​യ​മാ​ണ് ന​ട​ക്കു​ക. ഇ​തി​നാ​യി നി​യ​മി​ച്ചി​ട്ടു​ള്ള സ്പെ​ഷ​ല്‍ വി​ഭാ​ഗ​മാ​ണ് വി​വി​ആ​ര്‍ ത​യാ​റാ​ക്കു​ക.

സം​ഘ​ത്തി​ല്‍ ഒ​രു ത​ഹ​സി​ല്‍​ദാ​രും ര​ണ്ടു ജീ​വ​ന​ക്കാ​രു​മാ​ണു​ള്ള​ത്. കു​റ​ഞ്ഞ​ത് എ​ട്ടു ജീ​വ​ന​ക്കാ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വി​വി​ആ​ര്‍ ത​യാ​റാ​ക്ക​ല്‍ ജൂ​ലൈ 15ന് ​മു​മ്പ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​കൂ​വെ​ന്നു ബൈ​പാ​സ് കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. വി​വി​ആ​ര്‍ ക​ലാ​വ​ധി മൂ​ന്നു വ​ര്‍​ഷ​മാ​ണ്.

2013ലാ​ണ് വി​വി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. മൂ​ന്നാം ത​വ​ണ​യാ​ണ് സ്ഥ​ല​ങ്ങ​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​ന്‍ പോ​കു​ന്ന​ത്. വി​ല​നി​ര്‍​ണ​യം ജൂ​ലൈ 15ന് ​മു​മ്പ് പൂ​ര്‍​ത്തി​യാ​ക്കി കാ​ല​താ​മ​സ​മി​ല്ലാ​തെ സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കൂ. ഇ​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് നീ​ക്കി​വ​യ്ക്കാ​ന്‍ ധ​ന​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം.

സ്ഥ​ലം ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള ഫ​ണ്ട് വ​ക​യി​രു​ത്തു​ന്ന​തി​ല്‍ ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​മു​ണ്ടാ​യ അ​നാ​സ്ഥ​യാ​ണ് നി​ല​മ്പൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഭൂ​മി വി​ട്ടു ന​ല്‍​കി​യ കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​തം പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ളാ​ന്‍ കാ​ര​ണം. വി​വി​ആ​ര്‍ പൂ​ര്‍​ത്തി​ക​രി​ച്ചാ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ന്‍ ഭൂ​മി വി​ട്ടു ന​ല്‍​കി​യ ക​ടും​ബ​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി വ​രും.

ബൈ​പാ​സ് കൂ​ട്ടാ​യ​മ വോ​ട്ട് ബ​ഹി​ഷ്ക​രി​ച്ചും സ​മ​രം ന​ട​ത്തി​യും രം​ഗ​ത്ത് വ​ന്ന​തോ​ടെ​യാ​ണ് ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ യോ​ഗം ചേ​ര്‍​ന്ന​ത്. സി​പി​എം നി​ല​മ്പൂ​ര്‍ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ത്മാ​ക്ഷ​ന്‍, സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​എം. ബ​ഷീ​ര്‍, സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ടി. ​ഹ​രി​ദാ​സ​ന്‍, ഷാ​ജി ക​രി​മ്പു​ഴ, ബൈ​പാ​സ് കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് കെ.​പി. ഉ​മ്മ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.