ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​പ്പു​റ​ത്തി​ന് വെ​ങ്ക​ലം
Sunday, April 21, 2024 5:23 AM IST
മ​ങ്ക​ട: പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ കേ​ര​ള ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മ​ല​പ്പു​റം ജി​ല്ലാ ടീം ​വെ​ങ്ക​ല മെ​ഡ​ല്‍ ക​ര​സ്ഥ​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ള്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. 16 മു​ത​ല്‍ ആ​രം​ഭി​ച്ച ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കോ​ഴി​ക്കോ​ട്, കൊ​ല്ലം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​ല​പ്പു​റം വെ​ങ്ക​ലം നേ​ടി​യ​ത്.

ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ് എ​ന്നീ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള താ​ര​ങ്ങ​ളാ​യി​രു​ന്നു ജി​ല്ലാ ടീ​മി​ല്‍ അ​ണി​നി​ര​ന്ന​തെ​ന്നു പ​രി​ശീ​ല​ക​രാ​യ വി.​സ​ജാ​ത് സാ​ഹി​ര്‍, എം.​അ​മീ​റു​ദ്ദീ​ന്‍, ടീം ​മാ​നേ​ജ​ര്‍ എം. ​അ​യി​ശ ന​ജീ​ബ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ദേ​ശീ​യ താ​ര​ങ്ങ​ളാ​യ കെ. ​ഫാ​ത്തി​മ റി​ന്‍​ഷ (ക്യാ​പ്റ്റ​ന്‍), കെ.​സൂ​ര്യ, സി.​കെ. അ​യി​ശ സ​ന, പി. ​ദ​ര്‍​ശ​ന, എ.​ദി​ല്‍​ന ഷ​റി​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു മ​ല​പ്പു​റം ടീം. ​ജി​ല്ല​യി​ല്‍ നി​ന്നു ഫാ​ത്തി​മ റി​ന്‍​ഷ, പി. ​ദ​ര്‍​ശ​ന, എ.​ദി​ല്‍​ന ഷ​റി​ന്‍ എ​ന്നി​വ​ര്‍ സം​സ്ഥാ​ന ടീ​മി​ലി​ടം നേ​ടി.

വി​ജ​യി​ക​ളെ മ​ല​പ്പു​റം ഹോ​ക്കി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് ബ​ഷീ​ര്‍ മ​ച്ചി​ങ്ങ​ല്‍, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​റ​ഫു​ദ്ദീ​ന്‍ റ​സ്‌​വി, മാ​സ്റ്റേ​ഴ്സ് ഹോ​ക്കി ചെ​യ​ര്‍​മാ​ന്‍ പാ​ലോ​ളി അ​ബ്ദു​റ​ഹ്മാ​ന്‍, നൗ​ഷാ​ദ് മാ​മ്പ്ര എ​ന്നി​വ​ര്‍ അ​നു​മോ​ദി​ച്ചു.