രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ കൈ​യ്യാ​ങ്ക​ളി
Sunday, April 21, 2024 5:23 AM IST
എം​എ​സ്എ​ഫ്, കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി

വ​ണ്ടൂ​ര്‍: വ​ണ്ടൂ​രി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കി​ടെ കൊ​ടി​യെ ചൊ​ല്ലി കൈ​യ്യാങ്ക​ളി. എം​എ​സ്എ​ഫ്, കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് വ​ണ്ടൂ​ര്‍ ടാ​ക്സി സ്റ്റാ​ന്‍​ഡി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ ഏ​റ്റു​മു​ട്ടി​യ​ത്.

വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യു​ഡി​എ​സ്എ​ഫ് ക​മ്മി​റ്റി വ​ണ്ടൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ക്ലേ​വി​നി​ടെ​യാ​ണ് സം​ഭ​വം. പ​രി​പാ​ടി​ക്ക് ശേ​ഷം ന​ട​ന്ന സം​ഗീ​ത​നി​ശ​യി​യി​ല്‍ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി വീ​ശി​യ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷ​ത്തി​നു തു​ട​ക്കം.

തു​ട​ര്‍​ന്ന് മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ​ത്തി നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കൈ​യാ​ങ്ക​ളി ഇ​ട​ത്, ബി​ജെ​പി നേ​തൃ​ത്വം പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ റോ​ഡ് ഷോ​ക​ളി​ല്‍ മു​സ്ലിം​ലീ​ഗി​ന്‍റെ കൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​തു ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വ​ര്‍​ഗീ​യ പ്ര​ചാ​ര​ണ​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ കൊ​ടി മാ​റ്റി ബ​ലൂ​ണു​ക​ളും രാ​ഹു​ലി​ന്‍റെ പ​ട​വു​മു​ള്ള പോ​സ്റ്റ​റു​ക​ളു​മാ​ണ് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.