സു​ഹൃ​ത്തു​ക്ക​ളെ ആ​ക്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, May 6, 2024 6:24 AM IST
പേ​രൂ​ര്‍​ക്ക​ട: സു​ഹൃ​ത്തു​ക്ക​ളെ ആ​ക്ര​മി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. തൃ​ക്ക​ണ്ണാ​പു​രം കു​ന്ന​പ്പു​ഴ ആ​ന​യി​ട​വ​ഴി അ​ഞ്ജ​ന​ത്തി​ല്‍ പ്ര​ശാ​ന്ത് മു​ര​ളി (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം.

പൂ​ജ​പ്പു​ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ണ്‍, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. കു​പ്ര​സി​ദ്ധ ഗു​ണ്ട ശ്രീ​ജി​ത്ത് ഉ​ണ്ണി​യു​ടെ എ​തി​രാ​ളി​യാ​ണ് പ്ര​ശാ​ന്ത് മു​ര​ളി. ശ്രീ​ജി​ത്തു​മാ​യി ബ​ന്ധ​മു​ള്ള പി​ക്അ​പ് വാ​ഹ​നം സു​ഹൃ​ത്തു​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ക്ടീ​വ​യു​ടെ മു​ന്നേ പോ​കു​ക​യാ​യി​രു​ന്നു.

ഈ ​വാ​ഹ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​താ​യി​രു​ന്നു വി​രോ​ധ​ത്തി​നു കാ​ര​ണം. ആ​ക്ര​മ​ണ​ത്തി​ല്‍ അ​രു​ണി​ന്‍റെ പ​ല്ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി​യെ പൂ​ജ​പ്പു​ര സി​ഐ​യും സം​ഘ​വു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.