പ​ട്ടം എ​സ്‌യു​ടി ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്‌​സ​സ് ദി​നം ആ​ച​രി​ച്ചു
Wednesday, May 15, 2024 5:41 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്‌യുടി ആ​ശു​പ​ത്രി​യി​ലെ അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാചരണം ആശുപ ത്രി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. എൽ. നി​ര്‍​മല എ​ന്നി​വ​ര്‍ ന​ഴ്‌​സ​സ് ദി​ന സ​ന്ദേ​ശം ന​ല്‍​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് റെ​യ്ച്ച​ല​മ്മ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രി തെ​ളി​യി​ക്ക​ലും ന​ഴ്‌​സു​മാ​രു​ടെ പ്ര​തി​ജ്ഞ​യും ന​ട​ത്തി.

ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റുമാ രായ ഡോ. ​കെ.പി. ​പൗ​ലോ​സ്, ഡോ. ​ര​മേ​ശ​ന്‍ പി​ള്ള, സീ​നി​യ​ര്‍ വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​ൻ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ചീ​ഫ് ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ മാ​നേ​ജ​ര്‍​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.