യാത്രക്കാർക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വെ​ട്ടി​മാ​റ്റി​യ മ​ര​ച്ചി​ല്ല​ക​ൾ
Monday, May 6, 2024 6:24 AM IST
കാ​ട്ടാ​ക്ക​ട : ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​റ​ന​ല്ലൂ​ർ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന ജോ​ലി​ക​ൾ ന​ട​ന്നെ​ങ്കി​ലും വെ​ട്ടി​മാ​റ്റി​യ മ​ര​ച്ചി​ല്ല​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും പാ​ത​യോ​ര​ത്തോ​ട് ചേ​ർ​ന്ന് നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി.

ഇ​ത് പ​ല​വി​ധ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. മാ​റ​ന​ല്ലൂ​ർ-​പു​ന്നാ​വൂ​ർ റോ​ഡി​ൽ വ​ള​വു​ക​ൾ വ​രു​ന്ന പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത ക​മ്പി​ക​ളി​ൽ ത​ട്ടി നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി മാ​റ്റി​യി​രു​ന്നു.

എ​ന്നാ​ൽ വെ​ട്ടി​മാ​റ്റി​യ മ​ര​ച്ചി​ല്ല​ക​ൾ പ്ര​ദേ​ശ​ത്ത് കി​ട​ക്കു​ന്ന​ത് വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ താ​ഴ്ന്നു കി​ട​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളി​ൽ ത​ട്ടി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്.