യു​കെ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; ക​ർ​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ
Monday, May 6, 2024 6:24 AM IST
കാ​ട്ടാ​ക്ക​ട: യു​കെ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി പി​ടി​യി​ൽ. ദ​ക്ഷി​ണ ക​ന്ന​ട സ്വ​ദേ​ശി നി​തി​ൻ പി. ​ജോ​യി​യാ​ണ് കാ​ട്ടാ​ക്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ചൂ​ണ്ടു​പ​ല​ക സ്വ​ദേ​ശി​യാ​യ വ​നി​ത ത​ന്‍റെ മ​ക​ൾ​ക്ക് വേ​ണ്ടി യു​കെ​യി​ൽ ജോ​ലി അ​ന്യേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗ്ലോ​ബ​ൽ സെ​ന്‍റ​ർ എ​ന്ന പേ​രി​ൽ ഒ​രു സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​റി​യു​ന്ന​തും അ​തി​ന്‍റെ മേ​ധാ​വി എ​ന്ന നി​ല​യി​ൽ നി​തി​ൻ എ​ത്തു​ന്ന​തും.

നി​തി​ൻ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി 10 ല​ക്ഷം രൂ​പ വാ​ങ്ങി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. പ​ണം വാ​ങ്ങി​യ ശേ​ഷം വി​വി​ധ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ഇ​വ​രെ പ​റ്റി​ച്ചു.

തു​ട​ർ​ന്ന് പ​റ്റി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ കു​ടും​ബം കാ​ട്ടാ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ദി​ല്ലി എ​യ​ർ പോ​ർ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത് വ​രു​ന്നു.