ഹൈ സ്പീഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു
1480751
Thursday, November 21, 2024 6:13 AM IST
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ ജില്ലയിലെ പ്രളയ, ഉരുൾപൊട്ടൽ ദുരിതബാധിതർക്കുവേണ്ടി നടപ്പാക്കിവരുന്ന ജീവനോപാധി വിതരണ പദ്ധതിയുടെ ഭാഗമായി 38 കുടുംബങ്ങൾക്ക് മെറിറ്റ് കന്പനിയുടെ ഹൈ സ്പീഡ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
വിതരണോത്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി മുനിസിപ്പൽ കൗണ്സിലർ ആലീസ് സിസിൽ, പ്രോജക്ട് കോഓർഡിനേറ്റമാരായ ചിഞ്ചു മരിയ, ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു. വിതരണത്തിന് മുന്നോടിയായി ഗുണഭോക്താക്കൾക്ക് അടിസ്ഥാന പരിശീലനവും നൽകി.
പരിശീലനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സാങ്കേതിക പരിശീലന കേന്ദ്രത്തിലെ തൊഴിൽ പരിശീലകരായ സോന ബേബി, അഞ്ജന തോമസ് എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് ഫീൽഡ് സൂപ്പർവൈസർമാരായ ബിൻസി വർഗീസ്, ജിനി ഷിനു, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകി.