തെക്കൻ കുരിശുമല തീർഥാടനം 30 മുതൽ
1537362
Friday, March 28, 2025 6:43 AM IST
തിരുവനന്തപുരം: 68-ാമത് തെക്കൻ കുരിശുമല തീർഥാടനം 30 മുതൽ ഏപ്രിൽ ആറു വരെയും ഏപ്രിൽ 17, 18 തീയതികളിലുമായി സംഘടിപ്പിക്കും. വിശുദ്ധ കുരിശ് സ്നേഹഹൃദയ സ്പന്ദനം എന്നതാണ് ഇത്തവണത്തെ തീർഥാടന സന്ദേശം.
30നു രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പിയാത്ത വന്ദനത്തോട ഈ വർഷത്തെ തെക്കൻ കുരിശുമല തീർഥാടനത്തിനു തുടക്കമാകും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിനു പ്രത്യാശയുടെ തീർഥാടന കുരിശിന്റെ വഴി. വൈകുന്നേരം നാലിന് തീർഥാടന പതാക പ്രയാണം. 4.15ന് നെയ്യാറ്റിൻകര രൂപത ബിഷപ് ഡോ. വിൻസന്റ് സാമുവൽ തീർഥാടന പതാക ഉയർത്തും.
വൈകുന്നേരം 6.30ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. തീർഥാടന കമ്മിറ്റി ജനറൽ കോ-ഓർഡിനേറ്റർ ടി.ജി. രാജേന്ദ്രൻ സ്വാഗതം പറയും. ബിഷപ് ഡോ. വിൻസന്റ് സാമുവൽ അധ്യക്ഷനായിരിക്കും. മുൻ എംപി കെ. മുരളീധരൻ, എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, വി. ജോയ്, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാൻസിലറും നിംസ് എംഡിയുമായ എം.എസ്. ഫൈസൽ ഖാൻ തുടങ്ങിയവർ പ്രസംഗിക്കും.
31ന് രാവിലെ 6.30ന് ദിവ്യബലി. രാവിലെ പത്തിനു കുട്ടികളുടെ സംഗമം. ഉദ്ഘാടനം പെരുംകടവിള ഫൊറോന കോ -ഓർഡിനേറ്റർ ജേക്കബ് കുര്യൻ. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മോൺ. ജി. ക്രിസ്തുദാസ് മുഖ്യ കാർമികനായിരിക്കും. വൈകുന്നേരം 6.30ന് ക്രിസ്തീയ സംഗീതാർച്ചന.
ഏപ്രിൽ ഒന്നിനു രാവിലെ ആറിന് ദിവ്യകാരുണ്യ ആശിർവാദവും ദിവ്യബലിയും. രാവിലെ 9.30ന് യുവജന സംഗമം. യുവജന ശുശ്രൂഷ ഫൊറോന കോ-ഓർഡിനേറ്റർ ഫാ. എസ്.എൽ. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 4.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. ഡി. സെൽവരാജൻ ദാസൻ മുഖ്യകാർമികനായിരിക്കും.
വൈകുന്നേരം 7.30ന് വിൽപാട്ട്, 8.30ന് ക്രിസ്തീയ സംഗീതം.ഏപ്രിൽ രണ്ടിനു രാവിലെ ആറിനു ദിവ്യകാരുണ്യ ആശീർവാദവും ദിവ്യബലിയും. രാവിലെ 9.30ന് മാതാപിതാക്കളുടെ സംഗമം. ഉദ്ഘാടനം നെയ്യാറ്റിൻകര രൂപത കുടുംബ പ്രേക്ഷിതത്വ ശുശ്രൂഷ ഡയറക്ടർ ഫാ. ജോസഫ് രാജേഷ്. വൈകുന്നേരം 6.30ന് ഫാ. ജോൺ ബാപ്റ്റിസ്റ്റ് ഒസിഡി അനുസ്മരണ സമ്മേളനം. ഉദ് ഘാടനം നെയ്യാറ്റിൻകര രൂപത സഹ മെത്രാൻ ഡോ. സെൽവരാജൻ ദാസൻ. മുഖ്യ സന്ദേശം പാങ്ങോട് കാർമൽഹിൽ ആശ്രമം സുപ്പീരിയർ കുര്യൻ ആലുങ്കൽ ഒസിഡി.
ഏപ്രിൽ മൂന്നിനു രാവിലെ ആറിന് ദിവ്യകാരുണ്യ ആശീർവാദവും ദിവ്യബലിയും. ഉച്ചയ്ക്ക് 12ന് കുരിശിന്റെ വഴിയും തുടർന്ന് ജപമാല പദയാത്രയും. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തക്കല രൂപത മത്രാൻ മാർ ജോർജ് രാജേന്ദ്രൻ മുഖ്യകാർമികനായിരിക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന മാധ്യമ സദസ് കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ നാലിനു രാവിലെ ആറിന് ദിവ്യകാരുണ്യ ആശിർവാദവും ദിവ്യബലിയും ഉണ്ടാ യിരിക്കും. രാവിലെ പത്തിന് പരിഹാര സ്ലീവാ പാത. ഉച്ചകഴിഞ്ഞ് 4.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് മാർത്താണ്ഡം രൂപത മെത്രാൻ വിൻസൻറ് മാർ പൗലോസ് മുഖ്യകാർമികനായിരിക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന സാംസ്കാരിക സദസ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ അഞ്ചിന് രാവിലെ ആറിന് ദിവ്യകാരുണ്യ ആശിർവാദവും ദിവ്യബലിയും. ഉച്ചകഴിഞ്ഞ് 4.30ന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കുഴിത്തുറ രൂപതാ മെത്രാൻ ഡോ. ആൽബർട്ട് അനസ്താസ് മുഖ്യ കാർമികൻ ആയിരിക്കും. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന തീർഥാടന സമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ശശി തരൂർ എംപി മുഖ്യസന്ദേശം നൽകും. തുടർന്നു പുരസ്കാര സമർപണവും പീസ് ഫസ്റ്റ് എക്സലൻസ് അവാർഡ് വിതരണവും സംഘടിപ്പിക്കും.
ഏപ്രിൽ ആറിനു രാവിലെ ആറിന് ദിവ്യകാരുണ്യ ആശീർവാദവും ദിവ്യബലിയും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാർമികനായിരിക്കും. വൈകുന്നേരം 5.30ന് സമാപന സമ്മേളനം ആരംഭിക്കും. വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം. രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, വെള്ളറട പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള വിൻസന്റ് തുടങ്ങിയവർ പങ്കെടുക്കും.
വിശുദ്ധവാര തിരുക്കർമങ്ങൾ
തിരുവനന്തപുരം: ഏപ്രിൽ 13 ഓശാന ഞായർ ദിനത്തിൽ രാവിലെ ഏഴിന് കുരുത്തോല പ്രദക്ഷിണം. രാത്രി 7.45ന് സംഗമ വേദിയിൽ ദിവ്യബലി. ഏപ്രിൽ 17 പെസഹാ വ്യാഴം വൈകുന്നേരം ഏഴിന് ദിവ്യബലിയും പാദക്ഷാളനകർമവും. തുടർന്നു തിരുമണിക്കൂർ ആരാധന. ദുഃഖവെള്ളി രാവിലെ ആറിനു ദിവ്യകാരുണ്യ ആരാധനയും പീഡാനുഭവ ശുശ്രൂഷയും. ഉച്ചയ്ക്കു രണ്ടിനു കുരിശിന്റെ വഴി.
ഉച്ചകഴിഞ്ഞു മൂന്നിനു കർത്താവിന്റെ പീഢാസഹനാ അനുസ്മരണം. മുഖ്യകാർമികൻ മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ. ഏപ്രിൽ 19 വൈകുന്നേരം ആറിന് പെസഹാ ജാഗരണ അനുഷ്ഠാനവും ഉത്ഥാന മഹോത്സവവും. മുഖ്യകാർമികൻ ഫാ. ഹെൻസിലിൻ ഒസിഡി.