സുപ്ര: ഉൗർജ മേഖലയിൽ 3 പതിറ്റാണ്ടിന്‍റെ സുവർണ ശോഭ
സുപ്ര: ഉൗർജ  മേഖലയിൽ  3 പതിറ്റാണ്ടിന്‍റെ സുവർണ ശോഭ
Tuesday, March 27, 2018 3:06 PM IST
കേരളം നേരിടുന്ന ഉൗർജ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഉൗർജസ്വലമായ മുന്നേറ്റമാണ് മൂന്നു പതിറ്റാണ്ടായി ഉൗർജ സംരക്ഷണ, ഉൽപാദന രംഗത്ത് അഗ്രഗണ്യരായ സുപ്ര നടത്തി വരുന്നത്. 1988-ൽ ഇൻഡസ്ട്രീസിന് ആവശ്യമായ സർവോ സ്റ്റെബിലൈസേഴ്സും യുപിഎസുമായി പ്രയാണം ആരംഭിച്ച സുപ്ര, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കേരളത്തിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഉൽപന്നങ്ങൾ നിർമിച്ച് നൽകി ഈ രംഗത്തെ ഒന്നാം സ്ഥാനക്കാർക്കിടയിൽ മുന്നിട്ടു നിൽക്കുന്നു.

പത്തനംത്തിട്ട സ്വദേശി ടി.ജെ സുഭാഷാണ് 30 വർഷങ്ങൾക്ക് മുന്പ് സുപ്ര ഗ്രൂപ്പ് കന്പനികൾക്ക്് തുടക്കം കുറിച്ചത്. കന്പനിയുടെ 30 വർഷത്തെ വിജയകരമായ മുന്നേറ്റത്തിന് അമരക്കാരനായ സുഭാഷ് ക്രെഡിറ്റ് നൽകുന്നത് തന്‍റെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും, ഉപഭോക്താക്കൾക്കും, സുഹൃത്തുക്കൾക്കും മറ്റ് അഭ്യുദയകാംക്ഷികൾക്കുമാണ്. താൻ മാത്രം വിചാരിച്ചാൽ ഒരു സ്ഥാപനം വിജയിപ്പിക്കാനാകില്ലെന്ന പക്ഷക്കാരനാണ് അദ്ദേഹം.

പവർ ഇലക്ട്രോണിക്സ് രംഗത്ത് അറിയപ്പെടുന്ന ടെക്നോക്രാറ്റാണ് സുഭാഷ്. കേരളത്തിലും ഹൈദരാബാദിലുമായി വിദ്യാഭ്യാസം നടത്തിയ അദ്ദേഹം ജപ്പാനിൽ നിന്നും ജാപ്പനീസ് മാനേജ്മെന്‍റ് സിസ്റ്റത്തിലും ദക്ഷിണ കൊറിയയിൽ നിന്നും പവർ ഇലക്ട്രോണിക്സിലും വിദഗ്ധ പരിശീലനം നേടിയിട്ടുണ്ട്. ഇത് കന്പനിയുടെ മുന്നേറ്റത്തിൽ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്.

ആദ്യ ജോലി പകർന്ന പാഠങ്ങൾ

ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് അനാലിറ്റിക്കൽ ടെസ്റ്റ് ആൻ്ഡ മെഷറിംഗ് ഉപകരണങ്ങൾ നിർമിക്കുന്ന പ്രമുഖ കന്പനിയുടെ കേരളത്തിലെ സെയിൽസ് ആൻഡ് സർവീസിന്‍റെ മേൽനോട്ടം വഹിച്ചിരുന്ന സുഭാഷിന് സ്റ്റെബിലൈസറുകളും യുപിഎസ് ഇൻവേർട്ടറുകളുമൊക്കെയായി വിപണിയിലേക്കിറങ്ങാൻ ധൈര്യം പകർന്നത് ആ ജോലി തന്നെയായിരുന്നു.

ജോലിക്കിടെ കേരളത്തിലുടനീളം നടത്തേണ്ടി വന്ന യാത്രകളിൽ കേരളത്തിന്‍റെ ഉൗർജ മേഖലയിലെ പ്രശ്നങ്ങൾക്ക് പ്രധാന കാരണം വോൾട്ടേജ് വ്യതിയാനവും പവർകട്ടുമാണെന്ന് മനസിലായി. അതിന് അനുസൃതമായിട്ടുള്ള ഉപകരണങ്ങൾ ഡിസൈൻ ചെയ്ത് നിർമിക്കുകയാണ് ഇതിന് പരിഹാരമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഗുണമേൻമയുള്ള ഉപകരണങ്ങൾ വിപണിയിൽ വർഷങ്ങളോളം നിലനിൽക്കുമെന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

ആരംഭദിനങ്ങൾ

കേരളത്തിൽ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങുന്നതിനെ ആദ്യം പലരും നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. നല്ലൊരു ജോലിയില്ലെ അതെന്തിനു കളയണം എന്നതായിരുന്നു പ്രധാനമായും ഉയർന്നു വന്ന ചോദ്യം. എന്നാൽ അപ്പോഴേക്കും സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം മനസിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. ബിസിനസ് നടത്തി കാശുണ്ടാക്കാമെന്നതായിരുന്നില്ല സുഭാഷിന്‍റെ മനസിലുണ്ടായിരുന്നത്. ഇതിലൂടെ കുറെ ആളുകൾക്ക് ജോലി നൽകുകയും അങ്ങനെ സമൂഹത്തിൽ നിന്നും എടുക്കുന്നത് സമൂഹത്തിന് തിരിച്ചു നൽകുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു.

1988-ൽ തിരുവനന്തപുരത്ത് വ്യവസായ മേഖലയ്ക്ക് ആവശ്യമായ സ്റ്റെബിലൈസറുകൾ, യുപിഎസ്, ഇൻവെർട്ടർ എന്നിവയുമായി തുടക്കം കുറിച്ച സുപ്രയ്ക്ക് ഉൽപന്നങ്ങളുടെ മികവ് കാരണം അക്കാലത്ത് തന്നെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾ ഉപഭോക്തക്കളായി. ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെലികോം (ഡിഒടി), റെയിൽവേ, ഡിഫൻസ്, സിപിഡബ്ല്യുഡി, വിഎസ്എസ്സി, വൈദ്യുതി ബോർഡ്, എഞ്ചിനീയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ, സർവകലാശാലകൾ തുടങ്ങി മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ എന്നിവയായിരുന്നു ഇതിൽ ചിലത്. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ഉത്പന്ന വൈവിധ്യത്തിലും ഉയർന്ന ശേഷിയുള്ള ഉപകരണങ്ങളുടെ കാര്യത്തിലും മാർക്കറ്റ് ലീഡറാണ് സുപ്ര.




മൂന്ന് പതിറ്റാണ്ട് പിന്നിട്ട വിജയഗാഥ

ഉൽപന്നങ്ങളുടെ ഡിസൈനിലും സാങ്കേതികവിദ്യയിലും കാലാകാലങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് സുപ്രയെ വിപണിയിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിർത്തുന്നത്. ഗവേഷണം, നവീകരണം, റീഎഞ്ചിനീയറിങ്, റിവേഴ്സ് എഞ്ചിനീയറിങ് എന്നവയിൽ കന്പനിയുടെ റിസേർച്ച് ആൻഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലെ പ്രൊഫഷണലുകളുടെ നിരന്തരം പരിശ്രമം മൂലം അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള ഉൽപന്നങ്ങൾ വിപണിയിലെത്തിക്കാൻ കഴിയുന്നു.
നൂറോളം പേരടങ്ങുന്ന ടീമാണ് സുപ്രയുടെ നൂതനമായ ഉത്പന്നങ്ങളെ ഡിസൈൻ ചെയ്ത് വിപണിയിലെത്തിക്കുന്നത്. പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹാരം കാണാനും സുപ്രയിലെ ഓരോ സ്റ്റാഫും അതാത് മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. തുടർച്ചയായ പഠനവും പരിശീലനവും നിരീക്ഷണവുമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഉൽപന്നങ്ങളുടെ ഗുണമേൻമയിലും സാങ്കേതിക വിദ്യയിലും ഒരു വിട്ടുവീഴ്ചയ്ക്കും അവർ തയ്യാറാകില്ല. ഇന്നത്തെ ആവശ്യങ്ങൾക്കൊപ്പം നാളത്തെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് ഓരോ ഉൽപന്നവും നിർമിക്കുന്നത്. സെയിൽസിനൊപ്പം സർവീസിനും തുല്യപ്രാധാന്യമാണ് സുപ്ര നൽകുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സുപ്രയുടെ സെയിൽസ് ആൻഡ് സർവീസ് സെന്‍ററുകളുണ്ട്.

സുരക്ഷിതത്വം, ഉൗർജ സംരംക്ഷണം

സുപ്ര വിപ്ലവകരമായി വികസിപ്പിച്ചെടുത്ത ഉപകരണമാണ് ലിഫ്റ്റുകൾക്കാവശ്യമായ ഇൻവേർട്ടറുകൾ. ബഹുനില കെട്ടിടങ്ങളോടൊപ്പം ലിഫ്റ്റുകളും എന്നത് ഇന്ന് സർവസാധാരണമാണ്. പക്ഷേ, അപ്രതീക്ഷിതമായി വൈദ്യുതി പോയാൽ ലിഫ്റ്റിൽ കയറിയവർ അതിനുള്ളിൽ കുടങ്ങിപ്പോകും. അത് മരണത്തിനു വരെ കാരണാമാകും. അതുകൊണ്ടു തന്നെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ലിഫ്റ്റുകൾക്കാവശ്യമായ ഇൻവേർട്ടറുകൾ സുപ്ര വികസിപ്പിച്ചു കഴിഞ്ഞു. പവർകട്ട് വേളയിൽ കുറഞ്ഞത് 100 തവണയെങ്കിലും പ്രവർത്തിപ്പിക്കാൻ കഴിയുന്നവയാണ് ഇവ. സൗരോർജത്തിലും പ്രവർത്തിപ്പിക്കാമെന്നതാണ് ഇതിന്‍റെ സവിശേഷത.

എറണാകുളത്ത് വിദ്യാനഗറിലാണ് സുഭാഷ് താമസിക്കുന്നത്. ഭാര്യ വിജയലക്ഷമി മക്കൾ ഡോ. ഗോപിക, ഗോകുൽ, മരുമകൻ ജയ്വിൻ, കൊച്ചുമകൻ അയാൻ.

സർട്ടിഫിക്കേഷനുകൾ/ അംഗീകാരങ്ങൾ

ഐഎസ്ഒ 9001-2015
ഐഎസ്ഒ 14001- 2015
ബിഐഎസ്
സിഇ മാർക്കിംഗ്
ആർഓഎച്ച്എസ്
ഗവണ്‍മെന്‍റ് ഇ-മാർക്കറ്റിങ് (ജിഇഎം)

വിപുലമായ ഉത്പന്ന ശ്രേണി

* ഓണ്‍ലൈൻ യുപിഎസ്്
* ലൈൻ ഇന്‍ററാക്ടീവ് യുപിഎസ് സെർവോ കണ്‍ടോൾഡ് വോൾട്ടേജ് സ്റ്റെബിലൈസർ
* കോണ്‍സ്റ്റാന്‍റ് വോൾട്ടേജ് ട്രാൻസ്ഫോർമർ
* സോളാർ പവർ ജനറേറ്റർ
* ഓട്ടോമാറ്റിക് വോൾട്ടേജ് സ്റ്റെബിലൈസർ
* ഡിജിറ്റൽ ഹോം യുപിഎസ് (ഇൻവർട്ടർ)
* ബാറ്ററി ചാർജർ
* എസ്എംബിഎസ്
* ട്യൂബുലർ ബാറ്ററി
* ഡിസി പവർ സപ്ലൈ
* സോളാർ ഇൻവേർട്ടറുകൾ
* സോളാർ പാനലുകൾ