എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ "ക്രി​സ്മ​സ് കം​സ് എ​ർ​ലി' സെ​യി​ൽ; ടി​ക്ക​റ്റു​ക​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ ഇ​ള​വ്
എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ "ക്രി​സ്മ​സ് കം​സ് എ​ർ​ലി' സെ​യി​ൽ; ടി​ക്ക​റ്റു​ക​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ ഇ​ള​വ്
Sunday, November 26, 2023 11:06 AM IST
കൊ​ച്ചി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദ്ദേ​ശീ​യ വി​മാ​ന​ടി​ക്ക​റ്റു​ക​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ ഇ​ള​വ് ല​ഭ്യ​മാ​ക്കു​ന്ന ‘ക്രി​സ്മ​സ് കം​സ് എ​ർ​ലി’ സെ​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മേ​യ് 30 വ​രെ ന​ട​ത്തു​ന്ന യാ​ത്ര​ക​ള്‍​ക്കാ​യി ഈ ​മാ​സം 30 വ​രെ ന​ട​ത്തു​ന്ന ബു​ക്കിം​ഗു​ക​ള്‍​ക്കാ​ണ് ഓ​ഫ​ർ ബാ​ധ​ക​മാ​വു​ക.

കൂ​ടാ​തെ എ​യ​ർ​ലൈ​നി​ന്‍റെ മൊ​ബൈ​ൽ ആ​പ്പി​ലും വെ​ബ്‌​സൈ​റ്റാ​യ airindiaexpress.com-ലും ​ലോ​ഗി​ൻ ചെ​യ്‌​ത് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ എ​ക്‌​സ്‌​പ്ര​സ് എ​ഹെ​ഡ് സേ​വ​ന​ങ്ങ​ളും സീ​റോ ക​ൺ​വീ​നി​യ​ൻ​സ് ഫീ ​സൗ​ക​ര്യ​വും അ​ധി​ക​മാ​യി ല​ഭി​ക്കും.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ച്ചി, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, മം​ഗ​ലാ​പു​രം, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ റൂ​ട്ടു​ക​ളി​ലും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് മി​ക​ച്ച നി​ര​ക്കാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​നെ കൊ​ച്ചി, ല​ക്നോ, അ​മൃ​ത്‌​സ​ർ എ​ന്നി​വ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പു​തി​യ റൂ​ട്ടു​ക​ളും എ​യ​ർ​ലൈ​ൻ അ​ടു​ത്തി​ടെ ആ​രം​ഭി​ച്ചി​രു​ന്നു.

ടാ​റ്റ ന്യൂ​പാ​സ് റി​വാ​ർ​ഡ്സ് പ്രോ​ഗ്രാ​മി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, സീ​റ്റു​ക​ൾ, ബാ​ഗേ​ജു​ക​ൾ, മാ​റ്റം, റ​ദ്ദാ​ക്ക​ൽ ഫീ​സ് ഇ​ള​വു​ക​ൾ എ​ന്നി​വ പോ​ലു​ള്ള എ​ക്സ്ക്ലൂ​സീ​വ് മെ​മ്പ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് പു​റ​മേ എ​ട്ട് ശ​ത​മാ​നം വ​രെ ന്യൂ​കോ​യി​ൻ​സും ല​ഭി​ക്കും.

ലോ​യ​ൽ​റ്റി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മേ, വി​ദ്യാ​ർ​ത്ഥി​ക​ൾ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ, ആ​ശ്രി​ത​ർ, സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും airindiaexpress.com-ൽ ​പ്ര​ത്യേ​ക നി​ര​ക്കു​ക​ൾ ല​ഭി​ക്കും.

29 ബോ​യിം​ഗ് 737, 28 എ​യ​ർ​ബ​സ് എ320 ​എ​ന്നി​വ​യു​ൾ​പ്പെ​ടെ 57 വി​മാ​ന​ങ്ങ​ളു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 30 ആ​ഭ്യ​ന്ത​ര, 14 അ​ന്താ​രാ​ഷ്ട്ര ല​ക്ഷ്യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി പ്ര​തി​ദി​നം 300 ല​ധി​കം വി​മാ​ന​സ​ർ​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ടു​ത്തി​ടെ ന​വീ​ക​രി​ച്ച ബ്രാ​ൻ​ഡ് ഐ​ഡ​ന്‍റി​റ്റി അ​നാ​വ​ര​ണം ചെ​യ്തി​രു​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ഗൊ​ർ​മേ​ർ ഭ​ക്ഷ​ണം, സു​ഖ​പ്ര​ദ​മാ​യ ഇ​രി​പ്പി​ട​ങ്ങ​ൾ, എ​യ​ർ​ഫ്ലി​ക്സ് ഇ​ൻ-​ഫ്ലൈ​റ്റ് എ​ക്സ്പീ​രി​യ​ൻ​സ് ഹ​ബ്, എ​ക്സ്ക്ലൂ​സീ​വ് ലോ​യ​ൽ​റ്റി ആ​നു​കൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ എ​യ​ർ​ലൈ​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.