വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ
വ​നി​ത വി​ക​സ​ന  കോ​ർ​പ​റേ​ഷ​ൻ
Monday, July 17, 2017 3:42 AM IST
വ​നി​ത​ക​ളു​ടെ സ​മ​ഗ്ര ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ കീ​ഴി​ൽ 1985 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ് കേ​ര​ള വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ. സ്വ​യം തൊ​ഴി​ൽ വാ​യ്പ​ക​ളും ല​ഘു വാ​യ്പ പ​ദ്ധ​തി​ക​ളും വ​ഴി സ്ത്രീ​ക​ളു​ടെ സാ​ന്പ​ത്തി​ക ഉ​യ​ർ​ച്ച​യാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ ല​ക്ഷ്യം. അ​തി​നാ​യി കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ലാ​ണ് വാ​യ്പ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ വ​നി​ത സം​രം​ഭ​ക​ർ​ക്കാ​യി ല​ഭ്യ​മാ​ക്കു​ന്ന വാ​യ്പ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ.

ല​ഘു വാ​യ്പ പ​ദ്ധ​തി

വ​നി​ത തൊ​ഴി​ൽ സ​ര​ഭ​ക​രെ ചെ​റു​കി​ട തൊ​ഴി​ലു​ളി​ൽ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണി​ത്. നി​യ​മാ​നു​സൃ​തം ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്കും അം​ഗീ​കൃ​ത സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്.

യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ
1. സ​ന്ന​ദ്ധ സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്തു മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞി​രി​ക്ക​ണം
2.സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം
3.വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ എം​പാ​ന​ൽ ചെ​യ്ത സ​ന്ന​ദ്ധ​സം​ഘ​ട​ന​കെ​ൾ​ക്കു മാ​ത്ര​മേ വാ​യ്പ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

മൈക്രോ ക്രെഡിറ്റ് വായ്പ അല്ലെങ്കിൽ മഹിള സമൃദ്ധി യോജന

നന്നായി പ്രവർത്തിച്ചു വരുന്നതും കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ശുപാർശ ചെയ്യുന്നതുമായ കുടുംബശ്രീ സിഡിഎസുകൾക്കാണ് വായ്പ നൽകുന്നത്. സിഡിഎസ് വായ്പകൾ അംഗങ്ങൾക്ക് വിതരണം ചെയ്യും. ഒരു സിഡിഎസിന് ഒരു കോടി രൂപ വരെ പരമാവധി വായ്പ ലഭിക്കുന്നതാണ്.

ബിസിനസ് ഡെവലപ്മെന്‍റ് വായ്പ

1. സ്ഥാപനം നടത്തുന്നത് സംബന്ധിച്ച ലൈസൻസ്
2. വാടക ചീട്ട്
3. സ്ഥാപനത്തിന്‍റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്‍റെ കഴിഞ്ഞ ആറുമാസത്തെ സ്റ്റേറ്റ്മെന്‍റ്
ജാമ്യ വ്യവസ്ഥകൾ
വായ്പക്കാരൻ സ്വന്തം ജാമ്യത്തിനു പുറമേ വസ്തു ജാമ്യമമോ ഉദ്യോഗസ്ഥ ജാമ്യമോ നൽകേണ്ടതാണ്

വസ്തു ജാമ്യം ഹാജരാക്കേണ്ട രേഖകൾ

1. ജാമ്യം നൽകുന്ന വസ്തുവിന്‍റെ തൻ വർഷത്തെ കരമടച്ച രസീത്
2. വസ്തുവിന്‍റെ അസൽ പ്രമാണം
3. മുന്നാധാരം
4. വില്ലേജ് ഓഫീസർ, തഹസീൽദാർ എന്നിവരിലാരെങ്കിലും മനൽകിയ മതിപ്പുവില സർട്ടിഫിക്കറ്റ്(മതിപ്പു വിലയുടെ 80 ശതമാനം മത്രമേ വായ്പയായി ലഭിക്കു)
5. വില്ലേജ് ഓഫീസിൽ നിന്നുള്ള ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, കൈവശാവകാശ സർട്ടിഫി്ക്കറ്റ്,നോണ്‍-അറ്റാച്ച്മെന്‍റ് സർട്ടിഫിക്കറ്റ്
6. സബ് രജിസ്ട്രാറിൽ നിന്നുള്ള 13 വർഷത്തെ കുടിക്കിട സർട്ടിഫിക്കറ്റ്
7. മറ്റൊരാളുടെ വസ്തുവാണെങ്കിൽ ഉടമസ്ഥന്‍റെ സമ്മത പത്രം
8. 1.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് കുറഞ്ഞത് നാലു സെന്‍റും 1.5 ലക്ഷം രൂപക്കു മുകളിലുള്ള വായ്പകൾക്ക് കുറഞ്ഞത് അഞ്ചു സെന്‍റും വിസ്തീർണ്ണമുള്ള ഭൂമിയുണ്ടായിരിക്കണം.

ഉദ്യോഗസ്ഥ ജാമ്യം

1. ജാമ്യക്കാരനായ ഉദ്യോഗസ്ഥൻ കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ഫോറത്തിൽ ശന്പള സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്.
2. ജാമ്യക്കാരനായ ഉദ്യോഗസ്ഥന്‍റെ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ്
3. ജാമ്യക്കാരന്‍റെ തിരിച്ചടവ് കാലാവധിയെക്കാൾ ഒരു വർഷം സർവീസ് ബാക്കിയുണ്ടായിരിക്കണം.
4. ഉദ്യോഗസ്ഥ ജാമ്യത്തിൽ അനുവദിക്കുന്ന പരമാവധി വായ്പ തുക ആറു ലക്ഷം രൂപ
5. വായ്പ തുക കൂടുന്നതിനനുസരിച്ച് ജാമ്യക്കാരുടെ എണ്ണവും കൂടുന്നതാണ്.
മറ്റു ജാമ്യം
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപം, എൽഐസി പോളിസി എന്നിവയുമായി ബന്ധപ്പെട്ട ജാമ്യ വ്യവസ്ഥകൾക്ക് അതാത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

വായ്പ നൽകാൻ ബാങ്കുകളും തയ്യാർ

ധനാകാര്യ സ്ഥാപനങ്ങളും സംരംഭ സഹായ സ്ഥാപനങ്ങളും വായ്പയും മറ്റു സൗകര്യങ്ങളും നൽകി വനിത സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ബാങ്കുകളും പിന്നിലല്ല. സ്ത്രീ സംരംഭകർക്കു മാത്രമായി നിരവധി വായ്പകൾ ബാങ്കുകൾ ലഭ്യമാക്കുന്നുണ്ട്. പ്രോസസിംഗ് ഫീസ് ഈടാക്കാതെയും കുറഞ്ഞ മാർജിനും പലിശയും മാത്രം ഈടാക്കിയുമാണ് ബാങ്കുകൾ വായ്പ നൽകുന്നത്. നിലവിൽ സൂക്ഷമ ചെറുകിട വ്യവസായ സംരംങ്ങൾ, സ്വയംതൊഴിൽ എന്നിവ നടത്തുന്നവർക്ക് അത് വിപുലീകരിക്കാനും പുതിയതായി സംരംഭങ്ങൾ ആരംഭിക്കാനാഗ്രഹി ക്കുന്നവർക്ക് അതിനുമുള്ള അവസരങ്ങളുമാണ് നൽകുന്നത്.


സിൻഡിക്കറ്റ് ബാങ്ക്

സിൻഡ് മഹിളശക്തി: സ്ത്രീ സംരംഭകർക്ക് നിലവിലുള്ള സംരംഭത്തെ പുനരുദ്ധരിക്കാനോ, അല്ലെങ്കിൽ പുതിയൊരു സംരംഭം തുടങ്ങാനോ ആവശ്യമായ പ്രവർത്തന മൂലധനം നൽകുന്ന പദ്ധതിയാണ് സിൻഡ് മഹിളശക്തി. പരമാവധി അഞ്ചു കോടി രൂപയാണ് വായ്പയായി നൽകുന്നത്. ചെയ്യുന്ന ബിസിനസിൽ സംരംഭകയ്ക്ക് പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. പങ്കാളിത്ത സ്ഥാപനങ്ങളാണെങ്കിൽ അൻപതു ശതമാനം ധനകാര്യ പങ്കാളിത്തം സ്ത്രീകൾക്കായിരിക്കണം. പ്രൈവറ്റ് ലിമിറ്റഡ് കന്പനികളാണെങ്കിൽ മാനേജിംഗ് ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ എന്ന തസ്തികയിൽ സ്ത്രീകളായിരിക്കണം. പത്തു ലക്ഷം രൂപവരെയുള്ള വായ്പക്ക്ബേസ് റേറ്റാണ് പലിശ നിരക്ക്. പത്തു ലക്ഷം രൂപയ്ക്കു മുകളിലുള്ള എംഎസ്എംഇ സംരംഭങ്ങൾക്ക് 0.25 ശതമാനം പലിശ നിരക്കിൽ ഇളവുണ്ട്.

യൂണിയൻ ബാങ്ക്

നാരീ ശക്തി: സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സൂക്ഷമചെറുകിട സംരംഭങ്ങൾ, സ്ത്രീകളുടെ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾ, നിലവിലുള്ളതും പുതിയതുമായ സംരംഭങ്ങൾക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. രണ്ടു ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. മാർജിൻ പത്തു ലക്ഷം രൂപവരെ അഞ്ചു ശതമാനം പത്തു ലക്ഷത്തിനു മുകളിലേക്ക് 15 ശതമാനംതിരിച്ചടവ് കാലാവധി: പ്രവർത്തന മൂലധന വായ്പയ്ക്ക് ഒരു വർഷമാണ് തിരിച്ചടവ് കാലവധി. ടേം ലോണാണെങ്കിൽ
പരമാവധി 84 മാസമാണ് കാലാവധി പരമാവധി 12 മാസത്തെ മോറട്ടോറിയവുമുണ്ട്.
ഈടു വേണ്ട: പത്തു ലക്ഷം രൂപവരെയുള്ള വായ്പക്ക് കൊളാറ്ററൽ സെക്യൂരിറ്റി ആവശ്യമില്ല. ക്രെഡിറ്റ് ഗാരന്‍റീ ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോൾ എന്‍റർപ്രൈസസ് (സിജിടിഎംഎസ്ഇ) എന്ന പദ്ധതി പ്രകാരമാണ് വായ്പയെങ്കിൽ ഒരു കോടി രൂപ വരെയുള്ള വായ്പക്കും കൊളാറ്ററൽ സെക്യൂരിറ്റി നൽകേണ്ടതില്ല.

പിഎൻബി

പിഎൻബി വനിത: മാനുഫാക്ച്ചറിംഗ്, സർവീസ്, ട്രേഡിംഗ് എന്നീ മേഖലകളിൽ ഏതിലെങ്കിലും സംരംഭം ആരംഭിക്കാൻ സ്ത്രീകളെ സഹായിക്കാനുള്ള പദ്ധതിയാണ ്പിഎൻബി വനിത. സ്ത്രീകളോടൊപ്പം എസ് സി, എസ്ടി, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കും സഹായം ലഭിക്കും. വായ്പ തുക- 25,000 രൂപ വരെയാണ് . മൂന്നുമുതൽ അഞ്ചു വർഷം വരെയാണ് തിരിച്ചടവു കാലാവധി. മൂന്നു മുതൽ ആറുമാസം വരെ മോറോട്ടോറിയം ലഭിക്കും. ഈടായി ഒന്നും നൽകേണ്ടതില്ല.

പിഎൻബി മഹിള ഉദ്യം നിധി: പുതിയ സ്മോൾ സ്കെയിൽ യൂണിറ്റുകൾ ആരഭിക്കുന്നതിനും നിലവിലുള്ള യൂണിറ്റുകളെ പുനരുദ്ധരിക്കുന്നതിനുമായി വനിതകൾക്ക് വായ്പകൾ നൽകുന്നു.

പിഎൻബി നർച്ചർ: വനിതകൾക്ക് ഡേ കെയർ യൂണിറ്റുകൾ, ക്രഷുകൾ എന്നിവ ആരംഭിക്കാനായി രണ്ടു ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയാണിത്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

സെന്‍റ് കല്യാണി: സ്ത്രീ സംരംഭകരെ പ്രത്യേകമായി ഉദേശിച്ച സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ നടപ്പിലാക്കുന്ന പദ്ധതിയാണ് സെന്‍റ് കല്യാണി. പുതിയ യൂണിറ്റുകൾ ആരംഭിക്കാനും നിലവിലെ യൂണിറ്റുകൾ വിപുലീകരിക്കാനും ഈ പദ്ധതി വഴി വായ്പ ലഭിക്കും. പരമാവധി വായ്പയായി ഒരു കോടി രൂപ ലഭിക്കും. ഉത്പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭങ്ങൾ ആരംഭിക്കാം. പലിശയിൽ ആനൂകൂല്യവുമുണ്ട്.

ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്

ബാങ്ക് റീറ്റെയിൽ സ്കീം വഴിയായി സത്രീ സംരംഭകർക്കായി വായ്പകൾ നൽകുന്നുണ്ട്. പത്തു ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. 2500 രൂപവരെയുള്ള വായ്പകൾക്ക് മാർജിൻ മണി ആവശ്യമില്ല. അതു കഴിഞ്ഞ് പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 15 ശതമാനം മാർജിൻ മണി വേണം. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള വായ്പകൾക്ക് ജാമ്യവും വേണം. അഞ്ചു മുതൽ ഏഴു വർഷം കൊണ്ട് വായ്പ തിരിച്ചടവ് നടത്തണം. ആറുമാസം മോറട്ടോറിയമുണ്ട്.

മഹിള വികാസ് യോജന: ബാങ്ക് വസ്തു ജാമ്യമില്ലാതെ വനിത സംരംഭകർക്ക് പത്തു ലക്ഷം രൂപവരെ വായ്പയായി നൽകുന്ന പദ്ധതിയാണിത്. ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് ഈ പദ്ധതി പ്രകാരം 25 ലക്ഷം രൂപവരെ ജാമ്യമില്ലാതെ ലഭിക്കും.