ഇന്ത്യയിൽ ഡാറ്റാ സെന്‍റർ സ്ഥാപിക്കുമെന്ന് ഒറാക്കിൾ
ഇന്ത്യയിൽ ഡാറ്റാ സെന്‍റർ സ്ഥാപിക്കുമെന്ന് ഒറാക്കിൾ
Monday, May 15, 2017 4:25 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഡാ​റ്റാ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ ടെ​ക് ഭീ​മ​ൻ ഒ​റാ​ക്കി​ൾ. അ​ടു​ത്ത ഒ​ന്പ​തു മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ ക്ലൗ​ഡ് സ​ർ​വീ​സു​ക​ൾ വി​പു​ലീ​ക​രി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ഒ​റാ​ക്കി​ൾ സി​ഇ​ഒ സ​ഫ്ര കാ​റ്റ്സ് പ​റ​ഞ്ഞു.

മൂ​ന്നു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ് കാ​റ്റ്സി​ന്‍റെ പ്ര​ഖ്യാ​പ​നം. അ​തേ​സ​മ​യം പു​തി​യ നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ർ മൗ​നം പാ​ലി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 40 കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് ബം​ഗ​ളൂ​രു​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്.