വി​ല​യി​ലും സ്മാ​ര്‍​ട്ടാ​ണ് മോ​ട്ടോ ജി64 5​ജി
വി​ല​യി​ലും സ്മാ​ര്‍​ട്ടാ​ണ് മോ​ട്ടോ ജി64 5​ജി
Tuesday, April 23, 2024 9:26 AM IST
സോനു തോമസ്
കു​റ​ഞ്ഞ ബ​ജ​റ്റി​ല്‍ കൂ​ടു​ത​ല്‍ ഫീ​ച്ച​റു​ക​ളു​ള്ള ഫോ​ണ്‍ ല​ഭി​ക്കു​മോ എ​ന്നാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍ ക​ട​ക​ളി​ല്‍ ആ​ദ്യം അ​ന്വേ​ഷി​ക്കു​ക. അ​ത്ത​ര​ക്കാ​ര്‍​ക്കാ​യി ഒ​രു ഫോ​ണു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ട​റോ​ള.

ബ​ജ​റ്റ് ഫോ​ണ്‍ ശ്രേ​ണി​യി​ലാ​ണ് മോ​ട്ടോ ജി64 5​ജി മോ​ട്ട​റോ​ള അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മോ​ട്ട​റോ​ള ജി ​സീ​രീ​സി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ഫോ​ണാ​ണി​ത്.

ഇ​തു​വ​രെ​യു​ള്ള ജി ​സീ​രീ​സി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ് മോ​ട്ടോ​റോ​ള​യു​ടെ പു​തി​യ ഫോ​ണ്‍. കു​റ​ഞ്ഞ വി​ല​യി​ല്‍ പ്രീ​മി​യം ഫീ​ച്ച​റു​ക​ളോ​ടെ​യാ​ണ് മോ​ട്ടോ ജി64 ​എ​ത്തി​യി​ട്ടു​ള്ള​ത്.

പ്ര​ത്യേ​ക​ത​ക​ള്‍

ആ​ദ്യ​ത്തെ MediaTek Dimensity 7025 SoC പ്രോ​സ​സ​റു​ള്ള ഫോ​ണാ​ണി​ത്. 6000എം​എ​ച്ച് ആ​ണ് മോ​ട്ടോ ജി64​ന്‍റെ ബാ​റ്റ​റി. 6.5-ഇ​ഞ്ച് FHD+IPS LCD പാ​ന​ലാ​ണ് മോ​ട്ടോ ജി64​ലു​ള്ള​ത്.

ആ​ന്‍​ഡ്രോ​യി​ഡ് 14 ഔ​ട്ട് ഓ​ഫ് ബോ​ക്‌​സി​ല്‍ ഫോ​ണ്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഇ​തി​ല്‍ സൈ​ഡ് ഫിം​ഗ​ര്‍​പ്രി​ന്‍റ് സെ​ന്‍​സ​റാ​ണ് ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഫോ​ണി​ന് എ​ക്‌​സ​ട്രാ സെ​ക്യൂ​രി​റ്റി ന​ല്‍​കാ​ന്‍ മോ​ട്ടോ സെ​ക്യു​റും ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. ഡ്യു​വ​ല്‍ കാ​മ​റ​യു​ള്ള മോ​ട്ടോ ജി64 ​ഫോ​ണി​ന്‍റെ മെ​യി​ന്‍ കാ​മ​റ 50എം​പി​യാ​ണ്.


ഇ​തി​ല്‍ OIS സ​പ്പോ​ര്‍​ട്ടു​ണ്ട്. 8 എം​പി അ​ള്‍​ട്രാ വൈ​ഡ് ആം​ഗി​ള്‍ സെ​ന്‍​സ​റാ​ണ് പി​ന്‍​ഭാ​ഗ​ത്തു​ള്ള​ത്. 16എം​പി സെ​ല്‍​ഫി കാ​മ​റ​യും മോ​ട്ട​റോ​ള ഫോ​ണി​ലു​ണ്ട്.

33W ഫാ​സ്റ്റ് ചാ​ര്‍​ജി​ങ്ങി​നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സ്മാ​ര്‍​ട്‌​ഫോ​ണാ​ണി​ത്. ഇ​തി​ന് 12 ജി​ബി വ​രെ റാ​മും 256 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജു​മു​ണ്ട്.

വാ​ങ്ങാ​ന്‍...

മി​ന്‍റ് ഗ്രീ​ന്‍, പേ​ള്‍ ബ്ലൂ, ​ഐ​സ് ലൈ​ലാ​ക് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. ര​ണ്ട് വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് മോ​ട്ട​റോ​ള ജി ​സീ​രീ​സ് വ​ന്നി​രി​ക്കു​ന്ന​ത്.

8ജി​ബി റാ​മും 128ജി​ബി സ്റ്റോ​റേ​ജു​മു​ള്ള മോ​ഡ​ലി​ന് 14,999 രൂ​പ​യാ​ണ് വി​ല. 12GB+256GB വേ​രി​യ​ന്‍റി​ന് 16,999 രൂ​പ​യാ​ണ്. ഏ​പ്രി​ല്‍ 23 മു​ത​ലാ​ണ് മോ​ട്ടോ ഴ64 5​ഏ​യു​ടെ വി​ല്‍​പ​ന ആ​രം​ഭി​ക്കു​ന്ന​ത്.

എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്കി​ന്‍റെ കാ​ര്‍​ഡു​ക​ള്‍ 1,100 രൂ​പ വ​രെ കി​ഴി​വ് ല​ഭി​ക്കും. Motorola.inലും ​രാ​ജ്യ​ത്തെ പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ സ്റ്റോ​റു​ക​ളി​ല്‍ നി​ന്ന് വേ​ണ​മെ​ങ്കി​ലും വാ​ങ്ങാം.