വീടിലൂടെ സന്പത്ത്
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം... എന്ന ചൊല്ലുപോലെയാണ് വായ്പ എടുത്തു രണ്ടാമതൊരു വീടു വാങ്ങിയാലും.ആസ്തിയും ഉണ്ടാക്കാം. പലിശ അടയ്ക്കുന്നതു വഴി നികുതിയും ലഭിക്കും.

ഇപ്പോൾ സ്വന്തം വീട്ടിൽ താമസിക്കുകയും രണ്ടാമതൊരെണ്ണം വാങ്ങുവാനും തീരുമാനിച്ചെന്നു കരുതുക. ഈ സാഹചര്യത്തിൽ രണ്ടാമത്തെ വീട് വാടകയ്ക്കു കൊടുക്കുന്നതായിട്ടാണ് കണക്കാക്കുക.

അതു വാടകയ്ക്കു കൊടുത്തില്ലെങ്കിൽപ്പോലും കൽപിത വരുമാനം (നിലവിലുള്ള വിപണിയിലെ വാടക അടിസ്ഥാനമാക്കി) കണക്കാക്കി നികുതി നൽകണം. വാടകയ്ക്കു കൊടുത്തു വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അതിനു നികുതി ബാധകമാണ്.

കൊച്ചിയിലെ വീട്ടിൽ താമസിക്കുന്ന ന്ധഎ’ തിരുവനന്തപുരത്തു രണ്ടാമതൊരു വീടു വാങ്ങിയെന്നു കരുതുക. ഈ വീട് വാടകയ്ക്കു കൊടുക്കുന്ന വീടായിട്ടേ കണക്കാക്കുകയുള്ളു. ഇതു വാടകയ്ക്കു കൊടുത്തു ലഭിക്കുന്ന വരുമാനത്തിനു നികുതി നൽകണം. വാടകയ്ക്കു കൊടുക്കുവാൻ സാധിച്ചില്ലെങ്കിൽ കൽപിത വരുമാനം കണക്കാക്കി നികുതി നൽകണം.

30 ശതമാനം സ്റ്റാൻഡാർഡ് ഡിഡക്ഷൻ

വീടിെൻറ അറ്റകുറ്റപ്പണികൾക്കും മറ്റും ചെലവഴിക്കുന്ന യഥാർത്ഥ തുക വീട്ടിൽനിന്നു ലഭിക്കുന്ന വരുമാനത്തിൽനിന്നു കിഴിക്കുവാൻ സാധിക്കുകയില്ല. വീട്ടുകരം നൽകിയതിനുശേഷമുള്ള വാടകയിൽനിന്നു 30 ശതമാനം കുറയ്ക്കുവാനേ സാധിക്കുകയുള്ളു. കൂടാതെ ഭവന വായ്പയുടെ പലിശയും വരുമാനത്തിൽനിന്നു കിഴിക്കുവാൻ അനുവദിക്കുന്നു.

രണ്ടാമത്തെ വീട് വാടകയ്ക്കു കൊടുത്തുവെന്നു കരുതുക. നികുതികളൊക്കെ കിഴിച്ച ശേഷം ഒന്നര ലക്ഷം രൂപ വാടകയായി ലഭിച്ചുവെന്നു കരുതുക. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 30 ശതമാനം അനുവദിച്ചിട്ടുണ്ട്. അതായത് 45,000 രൂപ. രണ്ടാം വീടിനുവേണ്ടി എടുത്ത ഭവന വായ്പയുടെ പലിശയായി 1.4 ലക്ഷം രൂപ നൽകുന്നുണ്ടെന്നു കരുതുക. ഈ രണ്ടാം വീിൽനിന്നുള്ള വരുമാനം ഇതോടെ നെഗറ്റീവായി. അതായത് 35,000 രൂപ നഷ്ടം. ഇത് നികുതിബാധക വരുമാനത്തിൽ നിന്നു കുറയ്ക്കുവാൻ സാധിക്കും.

2017- 18 ബജറ്റിലെ നിർദ്ദേശം അനുസരിച്ച് വാടക വരുമാനത്തിൽ നഷ്ടമുണ്ടായാൽ മറ്റ് വരുമാനവുമായി സെറ്റ് ഓഫ് ചെയ്യാവുന്ന തുകയുടെ പരിധി രണ്ടു ലക്ഷം രൂപയാക്കി. നേരത്തെ എത്ര നഷ്ടമുണ്ടായാലും അത് മറ്റ് വരുമാനത്തിൽനിന്നു തട്ടിക്കിഴിക്കാമായിരുന്നു. ഇനി കൂടുതലുണ്ടാകുന്ന നഷ്ടം അടുത്ത വർഷത്തേക്കു കാരി ഫോർവേഡ് ചെയ്യുകയും ലഭിക്കുന്ന ലാഭത്തിൽനിന്നു സെറ്റ് ഓഫ് ചെയ്യാനുമേ സാധിക്കുകയുള്ളു.


സ്വന്തം വീട്ടിൽ താമസിക്കുന്ന ഒരു വ്യക്തിക്കു ഭവന വായ്പയുടെ പലിശയിൽ ഇളവു ലഭിക്കുക പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ്. താമസിക്കുന്ന വീടിനു സ്വത്തു നികുതിയും നൽകേണ്ടതില്ല.

രണ്ടാമതൊരു വീട് ആസ്തിയിൽ കൂട്ടിച്ചേർക്കപ്പെടുന്നതു സന്തോഷമുള്ള കാര്യമാണ്.

പക്ഷേ, ഇത് ഭാവിയിലെ പണലഭ്യതയെ ബാധിക്കുമോ? അതോ കടബാധ്യതയാകുമോ? കടമെടുത്തു രണ്ടാം വീട് വാങ്ങിയാൽ ദീർഘകാല വായ്പയിൽ ചുറ്റിക്കിടക്കേണ്ടി വരുമോ?...

പല ചോദ്യങ്ങളാവും മനസിലേക്കു കടന്നുവരിക. എന്തായാലും ഇതിന്‍റെ നികുതി ബാധ്യതകളും ഇതിനു വേണ്ടി വരുന്ന ചെലവുകളും മറ്റും അറിഞ്ഞിരിക്കുന്നതു പ്രധാനപ്പെട്ട കാര്യമാണ്.

വായ്പ എടുത്തു നിർമിക്കുന്ന വീട് നൽകുന്ന നികുതി ലാഭം

ഭവന വായ്പ എടുത്തു ഒരു വീട് വാങ്ങിയാൽ മെച്ചം വല്ലതുമുണ്ടോ?

നാല്പത്തിയഞ്ചു ലക്ഷം രൂപ വിലയുള്ള വീട് 36 ലക്ഷം രൂപ വായ്പയെടുത്തു വാങ്ങുന്പോൾ നിക്ഷേപകൻ ചെലവഴിക്കേണ്ടത് 9 ലക്ഷം രൂപയാണ്. എര ശതമാനം പലിശയിൽ 20 വർഷക്കാലത്തു വായ്പയും പലിശയുമുൾപ്പെടെ തിരിച്ചടയ്ക്കേണ്ടി വരുന്നത് 74.98 ലക്ഷം രൂപയാണ്.

മുപ്പതു ശതമാനം നികുതി ബ്രാക്കറ്റിൽ വരുന്ന ഈ നിക്ഷേപകന് 20 വർഷക്കാലത്ത് വായ്പ, പലിശ എന്നിവയുടെ തിരിച്ചടവു വഴി നികുതിയിളവിനായി 58.38 ലക്ഷം രൂപ ഉപയോഗിക്കാൻ സാധിച്ചു. അതായത് മുപ്പതു ശതമാനം നികുതി ബ്രാക്കറ്റിൽ ഈ കാലയളവു മുഴുവൻ നികുതി നൽകേണ്ട ഒരാൾക്ക് നികുതിയിനത്തിൽ ലാഭിക്കാൻ സാധിച്ചത് 17.51 ലക്ഷത്തോളം രൂപയാണ്.

വെറും 9 ലക്ഷം രൂപയാണ് ( അതായത് വീടിെൻറ മൊത്തം നിക്ഷേപത്തിെൻറ 20 ശതമാനത്തോളം) ഈ വീടു വാങ്ങുവാനായി ഇയാൾ മുടക്കിയിട്ടുള്ളത്. ബാക്കി തുക വായ്പയാണ്. വായ്പ എടുത്ത വകയിൽ 20 വർഷം പൂർത്തിയാകുന്പോൾ നികുതി ലാഭിച്ചതുവഴി ലഭിച്ച വാർഷിക റിട്ടേൺ മുന്നു ശതമാനത്തോളമാണ്. അതായത് ഭവന വായ്പയുടെ പലിശ നിരക്ക് 5.5 ശതമാനത്തിലേക്കു താഴുന്നു.

വീട് 20 വർഷത്തിനുശേഷം വിൽക്കുന്നുവെന്നു കരുതുക. 16 ശതമാനം മൂലധന വളർച്ച കണക്കാക്കിയാൽപോലും പത്തു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 18 ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കും.
വീടു വിൽക്കുന്പോഴുണ്ടാകുന്ന മൂലധന വളർച്ച മറ്റൊരു വീട്ടിൽ നിക്ഷേപിച്ചുകൊണ്ട് മൂലധന വളർച്ചാ നികുതി ഒഴിവാക്കുകയും ചെയ്യാം.

ഇത്തരത്തിൽ ജീവിതകാലത്ത് ഒന്നോ രണ്ടോ വീട് വിറ്റ് സന്പത്ത് വർധിപ്പിക്കാം.