ബജറ്റിലും കമ്മി
രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം സ്ത്രീകളാണ്. പക്ഷേ, പലപ്പോഴും ബജറ്റ് അവതരിപ്പിക്കുന്പോൾ അവരെ മറക്കുന്നു. 201718 ലേക്കുള്ള ബജറ്റും വ്യത്യസ്തമല്ല. വിവിധ മന്ത്രാലയങ്ങളുടെ കീഴിലൂടെ കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിനായി ബജറ്റിൽ നീക്കിവച്ചിട്ടുള്ളത് 1,84,632 കോടി രൂപയാണ്. മുൻവർഷമിതേ കാലയളവിലെ 1,56,528 കോടി രൂപയേക്കാൾ ഏതാണ്ട് 18 ശതമാനം കൂടുതൽ. (201718ൽ രാജ്യത്ത് ചെലവാക്കാനുദ്ദേശിക്കുന്ന മൊത്തം തുക 21.47 ലക്ഷം കോടി രൂപയാണ്. അതായത് സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ടി മാത്രം ചെലവഴിക്കാൻ മാറ്റിവയ്ക്കുന്നത് മൊത്തം ചെലവിെൻറ 8.61 ശതമാനം.)

സ്ത്രീ, ശിശു വികസന മന്ത്രാലയത്തിനു ലഭിക്കുന്ന തുക മുൻവർഷത്തെ 17,640 കോടി രൂപയിൽനിന്ന് 22,095 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം നരേന്ദ്രമോദി പ്രഖ്യാപിച്ച ചില പ്രഖ്യാപനങ്ങൾ ബജറ്റിൽ ആവർത്തിച്ചിട്ടുണ്ട്. ഗർഭിണികളാകുന്ന സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 6,000 രൂപ ഗവണ്‍മെൻറ് ട്രാൻസ്ഫർ ചെയ്യും. ആശുപത്രിയിൽ പ്രവേശിക്കുന്നതിനും കുത്തിവയ്പും പോഷക വസ്തുക്കൾക്കുമൊക്കെയായാണ് ഈ തുക നൽകുന്നത്. തമിഴ്നാടും ഒഡീഷയുമൊക്കെ നടപ്പാക്കിയ പദ്ധതിയുടെ അടുത്തെങ്ങും ഇതു വരികയില്ല. പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത് 2700 കോടി രൂപയാണ്. മുൻവർഷം നീക്കിവച്ചിരുന്നത് 634 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം 53 ജില്ലകളിൽ നടപ്പാക്കിയ പദ്ധതി പുതിയ സാന്പത്തിക വർഷത്തിൽ രാജ്യമൊട്ടാകെ നടപ്പാക്കും.

ആദായനികുതിയിളവ്

അഞ്ചു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായനികുതി നിരക്ക് 10 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറച്ചത് എല്ലാവരേയും പോലെ വരുമാനമുള്ള സ്ത്രീകൾക്കും നേട്ടം നൽകും.

നികുതി നൽകുന്നതിനുള്ള കുറഞ്ഞ പരിധി ഉയർത്തിയില്ലെങ്കിലും നികുതി നിരക്കു കുറച്ചതുവഴി മൂന്നു ലക്ഷം രൂപ വരെ വരുമാനമുള്ള ഇന്ത്യയിൽ താമസിക്കുന്നയാൾക്ക് നികുതി ബാധ്യതയില്ല. ആദായനികുതി നിയമത്തിലെ ഒന്നര ലക്ഷം രൂപയുടെ കിഴിവ് ഉപയോഗിക്കുന്നവർക്കു 4.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിനു നികുതി നൽകേണ്ടതായി വരില്ല.

നികുതി നിരക്കു കുറച്ചതുവഴി 2.5 ലക്ഷം രൂപ മുതൽ ഒരു കോടി രൂപയ്ക്കു മുകളിലുള്ള വിവിധ സ്ലാബുകളിലുള്ള നികുതിദായകർക്കു ലാഭിക്കുവാൻ സാധിക്കുന്നത് 2575 രൂപ മുതൽ 14807 രൂപ വരെയാണ്. ഇതിൽ ആണുംപെണ്ണും എന്ന വ്യത്യാസമില്ല.

മുദ്ര വായ്പ

സംരംഭകത്വ വായ്പയാണിത്. ഇതും പുതിയ കാര്യമല്ല. നേരത്തെയുണ്ടായിരുന്നതാണ്. അതിെൻറ പരിധി ഒരു കോടി രൂപയിൽനിന്നു രണ്ടു കോടി രൂപയായി ഉയർത്തുമെന്ന് ഡിസംബർ 31ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾക്ക് ഈ വായ്പയുടെ കാര്യത്തിൽ മുൻഗണന നൽകുന്നുണ്ട്.

മഹാാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

മഹാാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സ്ത്രീകളുടെ പങ്ക് വർധിച്ചുവരികയാണ്. 48 ശതമാനത്തിനു താഴെയുണ്ടായിരുന്ന സ്ത്രീ പങ്കാളിത്തം 55 ശതമാനത്തിനു മുകളിലേക്ക് ഉയർത്തിയിട്ടുണ്ട്. ഏതായാലും ബജറ്റിൽ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം 48,000 കോടി രൂപയായി ഉയർത്തിയിുണ്ട്. 201617ൽ 47,499 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.


മഹിളാശക്തികേന്ദ്ര

ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ നൈപുണ്യ വികസനത്തിനായി ആംഗൻവാടികൾക്കൊപ്പം മഹിളാശക്തികേന്ദ്രം സ്ഥാപിക്കുന്നതിന് 500 കോടി രൂപ വകയിരുത്തിയിുണ്ട് നൈപുണ്യ വികസനം, ഡിജിറ്റൽ ലിറ്ററസി, തൊഴിൽ ആരോഗ്യം, പോഷകാഹാരം എന്നിവ ലക്ഷ്യമാക്കിയുള്ള വണ്‍സ്റ്റോപ് കേന്ദ്രങ്ങളായിരിക്കുമിത്. 14 ലക്ഷം ആംഗൻവാടികളാണ് രാജ്യത്തുള്ളത്.

ലിംഗ വ്യത്യാസമില്ലാതെ പ്രയോജനം

സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ യുവജനങ്ങളെ ശാക്തീകരിക്കുവാനായി ബജറ്റിൽ കൂടുതൽ തുക നീക്കിവച്ചിട്ടുണ്ട്. വിദ്യാഭ്യാസം, നൈപുണ്യവികസനം, യുവജനങ്ങളുടെ വികസനം എന്നിവയിലെ നിരവധി പ്രഖ്യാപനങ്ങൾ ദീർഘകാലത്തിൽ മികച്ച ഫലം തരുന്നതാണ്. പ്രത്യേകിച്ചും ഓട്ടോമേഷെൻറ ഈ കാലത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഏറ്റവും ആവശ്യമാണ്.

മനുഷ്യമൂലധന വികസനത്തിെൻറ എല്ലാ ഭാഗങ്ങളേയും ബജറ്റ് സ്പർശിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന രാജ്യത്തെ ബ്ലോക്കുകൾക്കായി 3,479 കോടി രൂപ വകയിരുത്തിയിുണ്ട്. ഇത് പ്രാഥമിക വിദ്യാഭ്യാസത്തിെൻറ നിലവാരം മെച്ചപ്പെടുത്തും. സെക്കൻഡറി വിദ്യാഭ്യാസത്തിനായി ഇന്നോവേഷൻ ഫണ്ട് സൃഷ്ടിക്കാനുള്ള നീക്കവും വിദ്യാഭ്യാസത്തിെൻറ നിലവാരമുയർത്താൻ സഹായിക്കും.

വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിനുള്ള സീറ്റുകളുടെ എണ്ണം 5000 കണ്ടു വർധിപ്പിക്കുന്നതിനുള്ള വകയിരുത്തലും ബജറ്റിൽ നടത്തിയിുണ്ട്. തെരഞ്ഞെടുക്കപ്പെ സ്വകാര്യാശുപത്രികളിൽ ഡിഎൻബി കോഴ്സുകൾ ആരംഭിക്കും. ഗുജറാത്തിലും ഝാർഖണ്ടിലും ഓരോ എഐഐഎംഎസ് സ്ഥാപിക്കും.

നൈപുണ്യ വികസനത്തിനായി പ്രധാൻമന്ത്രി കൗശൽ കേന്ദ്രങ്ങൾ രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൂടാതെ 100 ഇന്ത്യ ഇൻറർനാഷണൽ സ്കിൽ കേന്ദ്രങ്ങൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കും. വിദേശത്തു ജോലിക്കു പോകുന്നവരെ ലക്ഷ്യമാക്കിയാണ് ഇവ. വിദേശ ഭാഷാ പ്രാവീണ്യം നൽകാനുള്ള സംവിധാനവും ഈ സ്കിൽ കേന്ദ്രത്തിൽ ഉണ്ടായിരിക്കും.

സ്കിൽ ഇന്ത്യയുടെ അടുത്ത ഘമായി സ്ട്രെംഗ്തനിംഗ് ഫോർ ഇൻഡസ്ട്രിയൽ വാല്യു എൻഹാൻസ്മെൻറ് ( സ്ട്രൈവ്) പദ്ധതിക്കായി 2200 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിുണ്ട്.

കുടുംബ ബജറ്റ്

കുടുംബ ബജറ്റിെൻറ താളം തെറ്റിക്കുന്ന ഒന്നും തന്നെ ഈ ബജറ്റിലില്ല. അതിനു കാരണമുണ്ട്. ജൂലൈ മുതൽ ജിഎസ്ടി നടപ്പാക്കാൻ തീരുമാനിച്ചിുള്ള സാഹചര്യത്തിൽ പരോക്ഷനികുതിയെ ഈ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വെറുതേ വിടുകയാണ് ചെയ്തത്. ജിഎസ്ടി നടപ്പാക്കുന്നതിനൊപ്പം പരോക്ഷനികുതി നിരക്കുകളും പ്രഖ്യാപിക്കും. അതാണ് കുടുംബബജറ്റിെൻറ ദിശ നിശ്ചയിക്കുക. നികുതി നിരക്ക് പൂജ്യം മുതൽ 28 ശതമാനം വരെ ആയിരിക്കുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രസർക്കാരും സംസ്ഥാനങ്ങളും സമവായത്തിൽ എത്തിയിുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പുരുഷ ഓഡിയൻസിനെ മനസിൽ കണ്ടുകൊണ്ടുള്ള ബജറ്റാണ് 201718ലേതും.

ജോയി ഫിലിപ്പ്