മികവിന്‍റെ തിളക്കത്തിൽ പ്രിസ് ട്രേഡിംഗ് കന്പനി
ബിസിനസിൽ പുതുമകൾക്കു വലിയ സാധ്യതകളാണുള്ളത്. ഈ സാധ്യതകളെയാണു പല സംരംഭകരും വൻ വിജയങ്ങളാക്കുന്നതും. പുതുമയും ഗുണമേന്മയും വിശ്വസ്തതയും മികവോടെ സമന്വയിക്കുന്പോൾ സംരംഭകർക്കു മുന്പിൽ, വിജയത്തിലേക്കുള്ള ദൂരം കുറയും. അത്തരത്തിൽ വിജയവഴികൾ സ്വന്തമാക്കിയതിെൻറ തിളക്കമാണു പ്രിസ് ട്രേഡിംഗ് കന്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനിൽ ഏബ്രഹാമിേൻറത്.

വെൽനെസ് കോസ്മെറ്റിക് ഉല്പന്നങ്ങളുടെ വിപണനരംഗത്തു മാറുന്ന കാലത്തിെൻറ ട്രെൻറുകൾ തിരിച്ചറിഞ്ഞു മുന്നേറുന്ന പ്രിസ് ട്രേഡിംഗ് കന്പനിയും സാരഥി സുനിൽ ഏബ്രഹാമും സജീവസാന്നിധ്യമാണ്. 2013 ൽ തുടങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഈ മേഖലയിൽ തനതായ വിജയമുദ്ര പതിപ്പിക്കാൻ ഇദ്ദേഹത്തിനായി.

ഇടുക്കി ഉപ്പുതറയിൽ പ്ലാത്തോം വീട്ടിൽ പരേതനായ പി.ഡി. ഏബ്രഹാമിെൻറയും ത്രേസ്യാ ഏബ്രഹാമിെൻറയും ആറു മക്കളിൽ അഞ്ചാമനാണു സുനിൽ ഏബ്രഹാം സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ഇദ്ദേഹം, ബയോടെക് ഉല്പന്നങ്ങളുടെ നിർമാണത്തിലും വിപണനത്തിലും ആഗോള സാന്നിധ്യമുള്ള അമേരിക്കയിലെ ബിഎസ്വൈ ബയോടെക് കന്പനിയുടെ ഉല്പന്നങ്ങളുടെ ഏഷ്യൻ രാജ്യങ്ങളിലെ വിപണിസാധ്യത തിരിച്ചറിഞ്ഞാണു ബിസിനസ് രംഗത്തേയ്ക്കു കാലെടുത്തുവയ്ക്കുന്നത്. മികവോടെ മുന്നേറിയ ഇൻഷുറൻസ് മേഖലയിൽ നിന്നാണു സംരംഭകത്വത്തിെൻറ സാധ്യതകളറിഞ്ഞു ബിസിനസിലേക്കെത്തിയത്. ഇന്ത്യയുൾപ്പടെ ഒന്പതു രാജ്യങ്ങളിൽ ബിഎസ്വൈ ഉല്പന്നങ്ങൾ വിൽപന നടത്താനുള്ള അവകാശം അദ്ദേഹം സ്വന്തമാക്കി. വെൽനെസ് കോസ്മെറ്റിക് ഉല്പന്നങ്ങളുടെ വിപണി ലോകവ്യാപകമായി വളരുന്നതു കണക്കിലെടുത്താണ് ഈ രംഗത്തു ചുവടുറപ്പിക്കാൻ സുനിൽ ഏബ്രഹാം തീരുമാനിച്ചത്. 3000 കോടിയുടേതാണു ഹെയർ ഡൈ ഉല്പന്നങ്ങളുടെ വിപണി. ശരാശരി 18 ശതമാനത്തിലധികം വളർച്ചയും ഇതിെൻറ വിപണി രേഖപ്പെടുത്തുന്നു. വൻകിട കന്പനികൾ മത്സരിക്കുന്ന മേഖലയിലേക്കാണ് ഉറച്ച നിശ്ചയദാർഢ്യവും ആവിശ്വാസവുമായി സുനിൽ പ്രവേശിച്ചത്. ഒൗഷധ സസ്യങ്ങളിൽ നിന്നും ഫലങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്വാഭാവിക ഹെർബൽ എക്സ്ട്രാറ്റുകളിൽ നിന്നുണ്ടാക്കുന്ന ഉല്പന്നങ്ങൾക്ക് ലോകമെന്പാടും സ്വീകാര്യത വർധിക്കുന്നത് അദ്ദേഹത്തിെൻറ ഉദ്യമത്തിന് ഉൗർജമേകി.
നോനി പഴത്തിെൻറ (ന്ധഇന്ത്യൻ മൾബറി’ എന്ന് അപരനാമം) സത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന നോനി ബ്ലാക്ക് ഹെയർ മാജിക്കാണ് പ്രിസ് ട്രേഡിംഗ് കന്പനി പുറത്തിറക്കിയ ആദ്യത്തെ ഉല്പന്നം. സിംഗപ്പൂർ സർക്കാരിെൻറ ഗുണമേ·ാ അവാർഡ് നേടിയ കന്പനിയായ ബിഎസ്വൈ ആണ് ഇത് നിർമിക്കുന്നത്. അമോണിയ വിമുക്തമായ സ്വാഭാവിക ന്ധഹെയർ കളർ’ ഉല്പന്നമായ നോനി ബ്ലാക്ക് ഹെയർ മാജിക് ഇന്ത്യയും ഗൾഫും ഉൾപ്പെടെ ഒന്പതു രാജ്യങ്ങളുടെ വിപണിയിൽ വേഗത്തിൽ ശ്രദ്ധ നേടി.
നോനി പഴത്തിെൻറ സത്തിൽ നിന്നാണു നോനി ബ്ലാക്ക് ഹെയർ മാജിക്ക് നിർമിക്കുന്നത്. തികച്ചും പ്രകൃതിദത്തമായ ഉൽപന്നമാണിത്. മുടിയിൽ പുരട്ടി മസാജ് ചെയ്ത ശേഷം പത്ത് മിനുട്ട് കഴിഞ്ഞ് ശുദ്ധജലത്തിൽ കഴുകിക്കളയണം. ഷാംന്പൂവോ സമാനമായ മറ്റു വസ്തുക്കളോ ഉപയോഗിച്ച് മുടി വൃത്തിയാക്കേണ്ടതുമില്ല. സ്വാഭാവികമായ കറുത്ത നിറം മുടിക്ക് ലഭിക്കുന്നതോടൊപ്പം മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനും താരൻ മാറ്റാനും ഇതിെൻറ ഉപയോഗം സഹായിക്കുമെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രിസ് ഇന്ത്യ ട്രേഡിംഗ് കന്പനി വിറ്റഴിക്കുന്ന സാധനങ്ങളുടെ ഗുണമേ·യ്ക്ക്, അതുപയോഗിക്കുന്ന ഉപഭോക്താക്കൾ തന്നെയാണു പരസ്യം നൽകുന്നതെന്നു സുനിൽ ഏബ്രഹാം പറയുന്നു. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ സ്വീകരിക്കുന്നതിനു കന്പനിയിൽ സംവിധാനങ്ങളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ് പ്രിസ് ട്രേഡിംഗ് കന്പനിയുടെ പ്രത്യേകതയാണ്. സംതൃപ്തരായ ആയിരക്കണക്കിന് ഉപഭോക്താക്കളാണു തങ്ങളുടെ കരുത്തെന്നും സുനിൽ ഏബ്രഹാം പറയുന്നു.

ആരോഗ്യത്തിനു ഏറെ ഗുണകരമാണു നോനിപ്പഴം. നോനിപ്പഴത്തിലുള്ള സ്കോപോലെറ്റിൻ രക്താതിസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ നൈട്രിക് ആസിഡിെൻറ ഉൽപാദനം ത്വരിതപ്പെടുത്തുന്നതിലൂടെ രക്തക്കുഴലുകളിലെയും ഹൃദയത്തിലെയം സമ്മർദം കുറയുമെന്നതിനോടൊപ്പം ശരീരത്തിെൻറ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നു. നോനിയിലുള്ള സിറോനിൻ ഭക്ഷ്യവസ്തുക്കളിലുള്ള പോഷകമൂലകങ്ങൾ മെച്ചപ്പെട്ട രീതിയിൽ വലിച്ചെടുക്കാൻ സഹായിക്കും. നോനിയിലുള്ള ഒളിഗോ സാക്കറെഡുകൾ വിഷാദാവസ്ഥ തരണം ചെയ്യാനും മാനസികാരോഗ്യം നിലനിർത്താനും സഹായിക്കുന്നു. നോനിയിലുള്ള പ്രോസിറോനിൻ, മറ്റു ഘടകങ്ങളായ ജീവകങ്ങൾ, ധാതുലവണങ്ങൾ, ആൻറി ഓക്സിഡൻറുകൾ, സീറോടോണിൻ, മാംസ്യം എന്നിവയുമായി പ്രോസിറോനേസ് എന്ന എൻസൈമിെൻറ സാന്നിധ്യത്തിൽ ചേരുന്പോൾ വൻകുടലിൽ വച്ച് സീറോനിൻ ഉണ്ടാവുകയും കരളിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു. അസ്വാഭാവികമായി പ്രവർത്തിക്കുന്ന ശരീരകോശങ്ങളുടെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ സീറോനിൻ സഹായിക്കുന്നു.


പ്രോസിറോനിനോടൊപ്പം അൻതോകിനോണ്‍, ബീറ്റാകരോട്ടിൻ, കാൽസ്യം ലിനോലിക് ആസിഡ്, മഗ്നീഷ്യം, പെക്ടിൻ, പൊട്ടാസ്യം, മാംസ്യം, ബീറ്റാ സാറ്റോ സ്റ്റിറോൾ, ഫിനൈൽ അലിൻ, തൈറോസിൻ, എല്ലാ ന്ധബി’ ജീവകങ്ങളും, ജീവകം സി, ആൻതോ സയനൈഡുകൾ എന്നിവയും നോനിപ്പഴത്തിലുണ്ട്.
നോനി ബ്ലാക്ക് കളർ മാജിക്ക് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ വിപണിയിൽ വൻ വിജയമാണ് നേടിയത്. ഇന്ത്യയും ഗൾഫുമടക്കമുള്ള രാജ്യങ്ങളിൽ ഏറെ ജനകീയമാണ് ഈ ഉല്പന്നം. ഫ്ളിപ്കാർട്ട്, ആമസോണ്‍ അടക്കമുള്ള ഇ കോമേഴ്സ് സൈറ്റുകളിലൂടെയും ഈ ഉൽപന്നം വൻതോതിൽ വിറ്റുപോകുന്നുണ്ട്. ആമസോണിെൻറ ന്ധപവർ സെല്ലർ’ സ്റ്റാറ്റസിലേക്ക് പ്രിസ് ഇന്ത്യയ്ക്കെത്താനായത് ഈ ഉല്പന്നത്തിെൻറ ജനപ്രീതി മൂലമാണെന്നും സുനിൽ ഏബ്രഹാം പറയുന്നു.

നോനിപ്പഴത്തിൽ നിന്നുള്ള നോനി ജ്യൂസും വിപണിയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കോശങ്ങളുടെ പുനർക്രമീകരണത്തിനും നവജീവനത്തിനും സഹായിക്കുന്ന ഘടകങ്ങളടങ്ങിയ അമൂല്യ ഒൗഷധസത്താണ് നോനി ജ്യൂസ്. അർബുദത്തിെൻറയും മറ്റു രോഗങ്ങളുടെയും പ്രതിരോധത്തിന് നോനി ജ്യൂസ് ഗുണം ചെയ്യുമെന്ന് കന്പനി അധികൃതർ പറയുന്നു. പ്രകൃതിദത്തമാണു നോനി ജ്യൂസ്.

നാച്ചുറൽ നെയിൽ പോളിഷ്, വണ്‍ മിനി് ഹെയർ കളർ തുടങ്ങിയവയും പ്രിസ് ട്രേഡിംഗ് കന്പനി വിപണിയിലെത്തിക്കുന്ന ഉല്പന്നങ്ങളാണ്. 2017 അവസാനത്തോടെ ആറ് ഉല്പന്നങ്ങൾ കൂടി വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണു പ്രിസ് ട്രേഡിംഗ് കന്പനി. 2018 ഓടെ 100 കോടി രൂപയുടെ വിറ്റുവരവും അന്പതോളം രാജ്യങ്ങളിലെ വിപണി സാന്നിധ്യവും കന്പനി പ്രതീക്ഷിക്കുന്നുണ്ടെന്നു സുനിൽ ഏബ്രഹാം പറഞ്ഞു. ഗുജറാത്തിൽ ഉൽപാദന യൂണിറ്റ് ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങളിലാണു പ്രിസ് ട്രേഡിംഗ് കന്പനി.

ബിഎസ്വൈ ഉല്പന്നങ്ങളുടെ വിപണനത്തിനായി ദുബായിൽ പ്രവർത്തിക്കുന്ന അൽ അലീസ ഇൻറർനാഷണൽ എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ കൂടിയാണു സുനിൽ ഏബ്രഹാം. ഇന്നൊവേറ്റീവ് ഉല്പന്നങ്ങൾ, നൂതന മാർക്കറ്റിംഗ് സങ്കേതങ്ങൾ, ഇകൊമേഴ്സിെൻറ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള വിപണനം തുടങ്ങി വിവിധ ഘടകങ്ങൾ പ്രയോജനപ്പെടുത്തി കന്പനിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുകയാണു ലക്ഷ്യമെന്നു സുനിൽ ഏബ്രഹാം പറഞ്ഞു.

നോനി ബ്ലാക്ക് ഹെയർ മാജിക് ഉൾപ്പടെ വെൽനെസ് കോസ്മെറ്റിക് ഉല്പന്നങ്ങൾ യുഎസ് ഹലാൽ സർട്ടിഫിക്കേഷൻ ലഭിച്ചവയാണ്. യുഎസ് എഫ്ഡിഎ ജിഎംപി സർിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്‍ട്രോൾ ഓർഗനൈസേഷെൻറ (സിഡിഎസ്സിഒ) അംഗീകാരവും പ്രിസ് ഉല്പന്നങ്ങൾക്കുണ്ട്.

പ്രിസ് ട്രേഡിംഗ് കന്പനിയുടെ ഉല്പന്നങ്ങൾക്കു ഇന്ത്യയിൽ മാത്രം മൂന്നൂറോളം വിതരണക്കാരുണ്ട്. ഇതിൽ എണ്‍പതോളം വിതരണക്കാർ കേരളത്തിലാണ്. ആകെ വ്യാപാരത്തിെൻറ 57 ശതമാനം ഓണ്‍ലൈൻ രംഗത്താണ്. ഭാര്യയും പ്രിസ് ട്രേഡിംഗ് കന്പനി ഡയറക്ടറുമായ റീജാ സുനിലിെൻറ പൂർണപിന്തുണയും സഹകരണവും സുനിലിെൻറ ബിസിനസ് വളർച്ചയിൽ കരുത്താണ്. ഇയാൻ, ഐക്ക്, ഐവോ എന്നിവരാണു മക്കൾ.

സിജോ പൈനാടത്ത്