ഐഫോണ്‍ എസ്ഇ വൻ വിലക്കുറവിൽ!
ആപ്പിൾ ഐഫോണ്‍ വിതരണക്കാർ ഐഫോണ്‍ എസ്ഇ മോഡലിന് വൻ വിലക്കുറവു നൽകുന്നതായി വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. 39,000 രൂപ വിലയുള്ള 16 ജിബി വേരിയൻറ് 19,999 രൂപയ്ക്കും 44,000 രൂപ വിലയുള്ള 64 ജിബി വേരിയൻറ് 25,999 രൂപയ്ക്കുമാണ്രതേ വിൽക്കുന്നത്. 5000 രൂപയുടെ കാഷ് ബാക്ക് ഓഫർ ഉൾപ്പെടെയാണ് ഈ വിലയ്ക്കു ഫോണുകൾ ലഭിക്കുന്നത്.

ആപ്പിൾ ഒൗദ്യോഗികമായി ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അംഗീകൃത വിതരണക്കാർ സ്വയമാണ് ഈ കുറഞ്ഞ വിലകളുമായി മുന്നോട്ടു പോകുന്നതത്രേ. സാന്പത്തികവർഷത്തിൽ പരമാവധി വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് വിതരണക്കാർക്കുള്ളതെന്നും പറയുന്നു.


ഐഫോണ്‍ എസ്ഇ കാഷ് ബാക്ക് ഓഫർ ഈമാസം 31 വരെയാണ് നിലവിലുള്ളത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി പണം നൽകുന്നവർക്കാണ് ഈ ഓഫർ. 90 ദിവസത്തിനകം അക്കൗണ്ടിലേക്കാണ് പണം തിരികെ ലഭിക്കുക. ഒരു കാർഡ് ഉപയോഗിച്ച് ഒരു ഫോണ്‍ മാത്രമേ വാങ്ങാനാവൂ.

മറ്റ് ഐഫോണ്‍ മോഡലുകൾക്കും ഈ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചനകൾ. ഐഫോണ്‍ 6എസിനു സമാനമായ മോഡലാണ് എസ്ഇ. 4 ഇഞ്ച് ബോഡിയാണ് ഇതിനുള്ളതെന്നതാണ് പ്രധാന വ്യത്യാസം. ഏതാനും ഫീച്ചറുകളും 6എസിൽനിന്നു കുറവാണ്.