ത്രിൽ 5.1 സ്പീക്കറുമായി സീബ്രോണിക്സ്
ചെന്നൈ: ഇലക്ട്രോണിക്സ് ഉപകരണനിർമാതാക്കളായ സീബ്രോണിക്സ് ത്രിൽ 5.1 സ്പീക്കർ വിപണിയിൽ അവതരിപ്പിച്ചു. വെർച്വൽ സറൗണ്ട് സൗണ്ട് എന്ന പ്രത്യേകത ഉൾപ്പെടുത്തിയാണ് സീബ്രോണിക്സ് സ്പീക്കർ അവതരിപ്പിച്ചിരിക്കുന്നത്. 10ഃ5 വാട്ട് ഫ്രണ്ട് സാറ്റലൈറ്റുകൾക്കൊപ്പം 30 വാട്ട് സബ് വൂഫറും ഈ സിസ്റ്റത്തിൻറെ ഭാഗമാണ്.

എൽഇഡി ഡിസ്പ്ലേ, യുഎസ്ബി–എസ്ഡി–ഓക്സിലറി കണക്ടിംഗ് സംവിധാനം, എംപി3 ഫയൽ ഫോർമാറ്റ് സപ്പോർട്ടിംഗ്, എഫ്എം തുടങ്ങിയവ ത്രിൽ 5.1 സ്പീക്കറിൻറെ പ്രത്യേകതകളാണ്. വില 4,444 രൂപ.