കേരളീയർക്കിഷ്ടം സ്വർണപ്പണയ വായ്പ
കേരളീയർക്കിഷ്ടം സ്വർണം ഈടുവച്ച് വായ്പ എടുക്കുന്നതാണ്. സംസ്‌ഥാനത്തു നൽകിയിുള്ള റീട്ടെയിൽ വായ്പകളിൽ 35 ശതമാനവും സ്വർണപ്പണയത്തിന്മേലുള്ള വായ്പകളാണ്. സ്വർണപ്പണയം കഴിഞ്ഞാൽ കാർഷിക വായ്പയ്ക്കാണ് ഡിമാൻഡ്. കാർഷിക വായ്പയുടെ വിഹിതം ഏതാണ്ട് 30 ശതമാനമാണ്.

ദക്ഷിണേന്ത്യയെ മാറ്റി നിർത്തിയുള്ള ഇന്ത്യയിൽ സ്വർണപ്പണയ വായ്പ 89 ശതമാനമാണ്.ട്രാൻസ്യൂണിയൻ സിബലിെൻറ വിശകലന റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

രണ്ടുവർഷമായി കേരളത്തിൽ റീയെിൽ വായ്പ സ്‌ഥിരതയുള്ള വളർച്ചയോടെ മുന്നേറുകയാണെന്ന് സിബിൽ വിശകലന റിപ്പോർട്ട് പറയുന്നു. കേരളത്തിൽ റീട്ടെയിൽ വായ്പ 22.76 ശതമാനം വാർഷിക വളർച്ച നേടുന്നതായി ട്രാൻസ് യൂണിയൻ സിബിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹർഷാല ചന്ദോർക്കർ പറഞ്ഞു. അഖിലേന്ത്യ ശരാശരി 21.45 ശതമാനമാണ്. ഇരുചക്രവാഹന വായ്പ ആറു ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസ് വായ്പ അഞ്ചു ശതമാനവുമാണ്.

മോർട്ടുഗേജ് വായ്പ, ഓട്ടോ വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ, വ്യക്‌തിഗതവായ്പ തുടങ്ങിയ ഒരോന്നിെൻറ വിഹിതം നാലു ശതമാനത്തിൽ താഴയേ വരുന്നുള്ളു. ഭവന വായ്പയ്ക്ക് ഒരു ശതമാനം വിഹിതമേയുള്ളു കേരളത്തിന്. ഇന്ത്യൻ ശരാശരി 56 ശതമാനമാണ്.

ക്രെഡിറ്റ് കാർഡിനോട് കേരളീയവർക്ക് മമത കുറവാണ്. റീയെിൽ വായ്പയിൽ കേരളത്തിലാണ് ഏറ്റവും കുറവ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. മൊത്തം വായ്പയുടെ അഞ്ചു ശതമാനം പോലും ഇല്ല.
2016ൽ കേരളത്തിൽ നൽകിയിട്ടുള്ള വായ്പകളിൽ 85 ശതമാനവും 750 സിബിൽ സ്കോറിനു മുകളിലുള്ളവർക്കാണെന്ന് ചന്ദോർക്കർ അറിയിച്ചു. ഉയർന്ന സിബിൽ സ്കോറും ആരോഗ്യകരമായ വായ്പാ ചരിത്രവും വായ്പകൾ കുറഞ്ഞ പലിശയിൽ വേഗം കിട്ടുന്നതിനു സഹായകമാണെന്നു മാത്രമല്ല വായ്പാ അവസരങ്ങളും തുറന്നുകിട്ടുമെന്ന് അവർ ചൂണ്ടിക്കാുന്നു. ഉയർന്ന സിബിൽ സ്കോറും മെച്ചമായ സാമ്പത്തികാടിത്തറയുമുള്ള ഇടപാടുകാർക്ക് സാധാരണയേക്കാൾ 0.50.75 ശതമാനം കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കും. അടുത്തയിടെ ബാങ്ക് ഓഫ് ബറോഡ സിബിൽ സ്കോർ അടിസ്‌ഥാനത്തിൽ പലിശനിരക്കുള്ള ഭവന വായ്പ നൽകുവാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ ബാങ്കുകൾ ഈ വഴിയെ നീങ്ങുമെന്നും അവർ പറഞ്ഞു.


തിരിച്ചടവിെൻറ കാര്യത്തിലും കേരളം പിന്നിലല്ല. ക്രെഡിറ്റ് കാർഡിൽ തിരിച്ചടവ് ഇല്ലാത്തത് 1.3 ശതമാനമാണ്, അഖിലേന്ത്യ ശരാശരി 1.8 ശതമാനമാണ്. എന്നാൽ വ്യക്‌തിപരമായ വായ്പയിൽ എൻപിഎ 0.8 ശതമാനമാണ് കേരളത്തിൽ. അഖിലേന്ത്യ ശരാശരി 0.65 ശതമാനമാണ്. കഴിഞ്ഞ എു ക്വാർറുകളിൽ കേരളത്തിലെ ഓോ വായ്പയുടെ കിട്ടാക്കടം 5.8 ശതമാനത്തിൽനിന്നു മൂന്നു ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്.

ആരോഗ്യകരമായ സിബിൽ സ്കോറിെൻറ ആവശ്യകതയെക്കുറിച്ചു ഇടപാടുകാർക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ചന്ദോർക്കർ കൂട്ടിച്ചേർക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളിലൊന്നാണ് ട്രാൻസ്യൂണിയൻ സിബിൽ. ലോകത്തിലെ ഏറ്റവും വലിയ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോസിറ്ററി കമ്പനിയുടേതാണ്. ബാങ്കുകൾ, ബാങ്കേതര ധനകാര്യസ്‌ഥാപനങ്ങൾ, മറ്റു ധനകാര്യ സ്‌ഥാപനങ്ങൾ, ഭവന വായ്പാ കമ്പനികൾ ഉൾപ്പെടെ 2600ലധികം അംഗങ്ങൾ കമ്പനിക്കുണ്ട്. വ്യക്‌തികൾ, ബിസിനസ് എന്നിവയിലായി 60 കോടിയിലധികം ക്രെഡിറ്റ് രേഖകൾ കമ്പനി സൂക്ഷിക്കുന്നു. 25 കോടി വ്യക്‌തികളുടെ വിവരങ്ങളും കമ്പനിയുടെ കൈവശമുണ്ട്.

വാണിജ്യവായ്പ എടുക്കുന്നവരെക്കുറിച്ചും നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് വ്യക്‌തികൾക്കും ബിസിനസുകൾക്കും നൽകുന്ന വായ്പയിൽ ശരിയായ തീരുമാനങ്ങൾ എടുക്കുവാൻ അംഗങ്ങൾക്കു സാധിക്കുന്നു.