ബിഎസ്എൻഎൽ 4 ജി മാർച്ചിൽ
തിരുവനന്തപുരം: ബിഎസ്എൻഎലിൻറെ 4 ജി സേവനം മാർച്ച് അവസാനത്തോടെ കേരളത്തിലെത്തുമെന്ന് ചീഫ് ജനറൽ മാനേജർ ആർ. മണി അറിയിച്ചു.

4 ജി സേവനം ബിഎസ്എൻഎൽ രാജ്യത്ത് ആദ്യം തുടങ്ങുന്ന സംസ്‌ഥാനങ്ങളിലൊന്നാണ് കേരളം. ബിഎസ്എൻഎലിൻറെ ഡാറ്റാ, മൊബൈൽ ഫോൺ സേവനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന സംസ്‌ഥാനമെന്ന മുൻഗണന കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ബിഎസ്എൻഎലിൻറെ ഡാറ്റാസേവനങ്ങളിൽ 25 ശതമാനവും വിനിയോഗിക്കപ്പെടുന്നത് കേരളത്തിലാണ്. പ്രവർത്തനം വിപുലമാക്കുന്നതിൻറെ ഭാഗമായി ആയിരം കേന്ദ്രങ്ങളിൽ വൈഫൈ ഹോട്ട് സ്പോട്ട് സേവനം മാർച്ചിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.