ബിപിഎൽ ടെലിവിഷൻ കേരളത്തിൽ തിരിച്ചെത്തി
ബിപിഎൽ ടെലിവിഷൻ കേരളത്തിൽ തിരിച്ചെത്തി
Monday, October 31, 2016 4:46 AM IST
കേരളത്തിന്റെ സ്വന്തം ടെലിവിഷൻ ബ്രാൻഡായ ബിപിഎൽ കേരളത്തിൽ തരിച്ചെത്തി.
ഈ വർഷം ആദ്യം പുനരവതരിപ്പിച്ച ശേഷം, രാജ്യത്തെ ഓൺലൈൻ റീട്ടെയ്ൽ വിൽപനക്കാരായ ഫ്ളിപ്കാർട്ടിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ടെലിവിഷൻ ബ്രാൻഡായി ബിപിഎൽ മാറി.

1963 –ൽ പാലക്കാട് നിന്നാണ് തങ്ങൾ യാത്ര തുടങ്ങിയതെന്നും കമ്പനിയുടെ വിജയത്തിനു പിന്നിൽ കേരളത്തിന്റെ പങ്ക് നിർണായകമാണെന്നും ബിപിഎൽ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജിത് നമ്പ്യാർ പറഞ്ഞു.

നിലവിൽ 24, 32, 40 ഇഞ്ച് എൽഇഡി ടിവികളാണ് ഫ്ളിപ്കാർട്ടിൽ ബിപിഎൽ അവതരിപ്പിക്കുന്നത്. അധികം വൈകാതെ വലിയ മോഡലുകൾ വിപണിയിലെത്തിക്കും. ബിപിഎൽ–ന്റെ ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് വാഷിംഗ്മെഷീനുകളും ഫ്ളിപ്കാർട്ടിൽ ലഭ്യമാണ്.


നൂതനത്വം, മികവുറ്റ പ്രകടനം, മികച്ച സാങ്കേതികവിദ്യ, വിപുലമായ വിപണാനന്തര സർവീസ് സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പമാണ് ബിപിഎൽ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബിപിഎൽ 24 ഇഞ്ച് ടെലിവിഷന്റെ വില 10,490 രൂപയും, 32 ഇഞ്ചിന്റെ വില 14,990 രൂപയും, 40 ഇഞ്ച് ടിവിയുടെ വില 24,000 രൂപയുമാണ്.