എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ വഴിയെ ഫേസ്ബുക്കും
എൻഡ് ടു എൻഡ് എൻക്രിപ്ഷന്റെ വഴിയെ ഫേസ്ബുക്കും
Thursday, July 14, 2016 4:09 AM IST
<യ> സോനു തോമസ്

വാട്സ്ആപ്പിനും വൈബറിനും പിന്നാലെ ഫേസ്ബുക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്നു. ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പായ മെസഞ്ചറിലാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. സന്ദേശങ്ങൾ അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒഴികെ കമ്പനി ഉൾപ്പെടെ മറ്റാർക്കും സന്ദേശങ്ങൾ വായിക്കുന്നതിനോ മനസിലാക്കുന്നതിനോ സാധിക്കില്ലെന്നതാണ് പുതിയ സുരക്ഷാ സംവിധാനത്തിന്റെ പ്രത്യേകത.

സന്ദേശങ്ങൾ, വീഡിയോകൾ, ഫോട്ടോകൾ, കോളുകൾ തുടങ്ങിയവയ്ക്ക് എൻഡു ടു എൻഡ് എൻക്രിപ്ഷൻ ബാധകമാണ്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തിലൂടെ അയയ്ക്കുന്ന സന്ദേശങ്ങൾ ഓൺലൈൻ സെർവറിൽ സേവ് ആകില്ല. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കുന്ന തോടെ സർക്കാരിന് ഉപയോക്‌താക്കളുടെ സന്ദേശങ്ങൾ കൈമാറാൻ കമ്പനിയിൽ സമ്മർദം ചെലുത്താനാകില്ല. മാത്രമല്ല ഹാക്കർമാർക്ക് ഈ സന്ദേശങ്ങൾ ഹാക്ക് ചെയ്യാനും സാധിക്കില്ല.

വാട്സ്ആപ് ഉപയോഗിക്കുന്ന എല്ലാവർക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ലഭ്യമായിരുന്നുവെങ്കിൽ ഫേസ്ബുക്ക് മെസഞ്ചറിൽ ‘സീക്രട്ട് കോൺവർസേഷൻ’ എന്ന ഓപ്ഷനിൽ മാത്രമേ ഈ സൗകര്യം ലഭ്യമാകു. ഒരു നിശ്ചിത സമയത്തേക്ക് മാത്രമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യം ആക്ടീവാക്കാനുള്ള സംവിധാനവും ഫേസ്ബുക്ക് മെസഞ്ചറിൽ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.


ഐഎസ് തുടങ്ങിയ ഭീകര സംഘടനകളിൽ പ്രവർത്തിക്കുന്നവർ വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലൂടെയാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യത്തോടെയുള്ള ഫേസ്ബുക്ക് മെസഞ്ചറിന്റെ അപ്ഡേഷൻ ഉടൻ ലഭ്യമാകും. ഫേസ്ബുക്ക് മെസഞ്ചറിൽ ഏർപ്പെടുത്തുന്ന എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏതു വിധത്തിലുള്ളതാണെന്നാണ് സൈബർ ലോകം ഉറ്റുനോക്കുന്നത്. ഗൂഗിളിന്റെ അല്ലോ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (അഹഹീ) , ടെലിഗ്രാം തുടങ്ങിയ ആപ്പുകളും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സൗകര്യമുള്ളതാണ്. നേരത്തെ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കിയതിലൂടെ വാട്സ്ആപ്പ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കോടതി അനുകൂലനിലപാട് സ്വീകരിച്ചതോടെ ഈ ആശങ്കകൾക്ക് വിരാമമായി.