അസീസിയ; ഓർഗാനിക് കൃഷിയിലെ വിജയഗാഥ
അസീസിയ; ഓർഗാനിക്  കൃഷിയിലെ വിജയഗാഥ
Wednesday, May 23, 2018 4:11 PM IST
എറണാകുളം ജില്ലയിലെ കാക്കനാട് പാടിവട്ടത്തുള്ള അസീസിയ ഓർഗാനിക് ഫാമും ഓർഗാനിക് റസ്റ്ററന്‍റും അതു നടപ്പിലാക്കുന്ന എഴുപതു വയസുകാരൻ പി.എം അബ്ദുൾ അസീസും ഒരു അത്ഭുതം തന്നെയാണ്.കൃഷി ചെയ്യുന്നു, അത് വിൽക്കുന്നു, പാചകം ചെയ്തു നൽകുന്നു. ഓർഗാനിക് കൃഷിയുടെ എല്ലാ മേഖലകളിലും അദ്ദേഹം തന്‍റെ വ്യക്തിമുദ്രപതിപ്പിച്ചു കഴിഞ്ഞു.മരുന്നല്ല നമുക്ക് വേണ്ടത് രോഗം വരാതിരിക്കാൻ സഹായിക്കുന്ന ശുദ്ധമായ ഭക്ഷ്യോത്പന്നങ്ങളാണെന്നാണ് പി.എം അബ്ദുൾഅസീസിന്‍റെ അഭിപ്രായം.

എഞ്ചിനീയറിംഗിൽ ആദ്യ കന്പം

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ ആദ്യത്തെ ബാച്ചിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അബ്ദുൾ അസീസ് 1800 രൂപ ശന്പളത്തിലാണ് ജോലി ആരംഭിക്കുന്നത്. ഏഴു വർഷം ഇന്ത്യയിൽ ജോലി ചെയ്തതിനുശേഷം ഖത്തറിലെ പെട്രോളിയം വിഭാഗത്തിലേക്ക് ജോലിക്കായി പോയി. ഇവിടുത്തേക്കാൾ പത്തിരട്ടി ശന്പളം 18000 രൂപ. അങ്ങനെ അവിടെ ജോലി ചെയ്യുന്നതിനിടയിലാണ് സ്വന്തം സംരംഭത്തെക്കുറിച്ച് ചിന്തിക്കുന്നത്. മറ്റുള്ളവർക്കു കീഴിൽ ജോലി ചെയ്യുന്നതിനെക്കാൾ നല്ലത് സ്വയം സംരംഭകനാകുന്നതാണെന്നുള്ള ചിന്ത യിൽ നിന്നും ആദ്യം യൂറോ ലോക്കിന്‍റെ മാർക്കറ്റിംഗ് ചെയ്തു തുടങ്ങി. അങ്ങനെയാണ് ബിസിനസ് ലോകത്തേക്കുള്ള കടന്നു വരവ്.
അബ്ദുൾ അസീസും മൂത്തമകനും മറ്റുള്ളവർക്കു കീഴിൽ ജോലി നേടിയപ്പോൾ,ഇളയമകൻ സിയാദിനോട് ബിസിനസ് വഴിയെ നീങ്ങാനായിരുന്നു അബ്ദുൾ അസീസിന്‍റെ നിർദേശം.

കൃഷിയിലേക്ക്

പ്രവാസ ലോകത്തെ ജോലി അവസാനിപ്പിച്ച് തൃശൂർ ജില്ലയിലെ തൃപ്രയാറിനടുത്ത് പഴുവിൽ എന്ന സ്വന്തം ഗ്രാമത്തിലെത്തിയപ്പോൾ കൃഷിയിലേക്കു തന്നെ തിരിയാം എന്നായി അബ്ദുൾ അസീസ്. വല്യുപ്പ ി കൃഷിക്കാരനായിരുന്നു അതുകൊണ്ട് കൃഷിയോട് അദ്ദേഹത്തന് താൽപര്യമുണ്ടായിരുന്നു. അങ്ങനെ ഖത്തറിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹം സ്ഥലം വാങ്ങിച്ചു. കൃഷി ആരംഭിച്ചു ആദ്യം കൃഷി ചെയ്തുണ്ടാക്കിയ 150 കിലോഗ്രാം വെണ്ടക്ക വീട്ടാവശ്യത്തിനെടുത്തശേഷം മിച്ചം വന്നത് വിൽക്കാനായി കച്ചവടക്കാരുടെ അടുത്ത് ചെന്നപ്പോൾ കിലോയ്ക്ക് 30 രൂപ പോലും ലഭിച്ചില്ല എന്നും അബ്ദുൾ അസീസ് പറയുന്നു.

അതോടെയാണ് സ്വയമായി വിപണനം നടത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ചിന്തിക്കുന്നത് അങ്ങനെ ആദ്യം പഴുവിൽ എന്ന തന്‍റെ സ്വന്തം ഗ്രാമത്തിൽ തന്നെ ആദ്യത്തെ ഓർഗാനിക് ഒൗട്ട് ലെറ്റ് ആരംഭിച്ചു. അതിനുശേമാണ് പാടിവട്ടത്തെ ഒൗട്ട് ലെറ്റ് ആരംഭിച്ചത്. റസ്റ്ററന്‍റ്, സൂപ്പർമാർക്കറ്റ്, കണ്‍വൻഷൻ സെന്‍റർ എന്നിവയും പാടിവട്ടത്ത് ആരംഭിച്ചിട്ടുണ്ട്. ്അസീസിന്‍റെയും മകൻ സിയാദിന്‍റെയും പേരുകൾ ചേർത്താണ് അസീസിയ എന്ന പേരു നൽകിയിരിക്കുന്നത്.


അസീസിയ എന്ന പകരം വെക്കാനില്ലാത്ത പേര്

നിലവിൽ മുപ്പത്തിയഞ്ച് ഏക്കറിലധികം സ്ഥലത്ത് കൃഷി ചെയ്ത് അരി പച്ചക്കറികൾ എന്നിവയെല്ലാം ഉത്പാദിപ്പിക്കുന്നുണ്ട്.

അസീസിയ എന്ന ബ്രാൻഡിൽ ഹൈടെക് ഫാം ആൻഡ് ഇന്‍റഗ്രേറ്റഡ് റിസേർച്ച് സെന്‍ററിനാണ് പഴുവിൽ രൂപം കൊടുത്തിരിക്കുന്നത്.

ആധുനികമായ സൗകര്യങ്ങളെല്ലാമുള്ള പശുഫാം.ഫാൻ, ഷവർ, റബറൈസ്ഡ്മാറ്റ്, എച്ച്എഫ് പശുക്കളാണുള്ളത്. ശുദ്ധമായ പാലും പാലുത്പന്നങ്ങളും ലഭ്യമാക്കുന്നു. തേനീച്ച കൃഷി, മത്സ്യകൃഷി, തുറന്നവയലിൽ പോത്ത് കൃഷി എന്നിവയെല്ലാം കൃത്യമായ പരിചരണം നൽകി വളർത്തുന്നു.



ഇതിനു പുറമേ അസീസിയ മോഡേണ്‍ പൗൾട്രിഫാമുമുണ്ട്. തീറ്റ നൽകൽ, മുട്ടശേഖരിക്കൽ ഇതിനൊക്കെ പ്രത്യേകം സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഭാര്യ നസീമയാണ് പൗൾട്രിഫാമിന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നത്.

ഫാം ഒൗട്ട് ലെറ്റ് പാടിവട്ടത്ത് തുറന്നപ്പോൾ കുറഞ്ഞ സാധനങ്ങളെ ഉണ്ടായിരുന്നുള്ളു. ആവശ്യക്കാർ കൂടുതലായതോടെയും കൂടുതൽ ഉത്പന്നങ്ങൾ അവശ്യപ്പെട്ടതോടെയും അതു കണ്ടെത്തുക എന്നുള്ളത് ആവശ്യമായി തീർന്നു. അങ്ങനെ ആരെല്ലാം ജൈവ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അന്വേഷിച്ചു. അപ്പോൾ കുറഞ്ഞ ആൾക്കാരെ ഉണ്ടാക്കുന്നുള്ളെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയാണ് എംജിയൂണിവേഴ്സിറ്റിയിലെ കെ.വി ദയാലിനെ പരിചയപ്പെടുന്നത്.അദ്ദേഹത്തിൽ നിന്നും ജൈവകൃഷിയെക്കുറിച്ചു പഠിച്ച 400 കർഷകരോളം ഉണ്ടെന്നറിഞ്ഞു.

ആലപ്പുഴ കഞ്ഞിക്കുഴി ഭാഗത്തുള്ള കർഷകരെ കൃഷി ചെയ്യിപ്പിക്കാൻ തുടങ്ങി. ചു അങ്ങനെ കിട്ടുന്ന ഉത്പന്നങ്ങളാണ് അസീസി‍യയിലൂടെ വിതരണം ചെയ്യുന്നത്.
ഗോതന്പ്, കടല തുടങ്ങിയ ഉത്പന്നങ്ങൾഉത്തരേന്ത്യയിലെ അംഗീകൃത തൊഴിലാളികൾ അറുപതുപേരോളമുണ്ട് അസീസിനൊപ്പം ഓർഗാനിക് റസ്റ്ററന്‍റിൽ നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, തന്തൂർ, കോണ്ടിനന്‍റൽ എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം തീർത്തും ജൈവ ഉത്പന്നങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

ജൈവ കൃഷി മേഖലയിൽ വിജയ ഗാഥ രചിച്ച് മുന്നേറുകയാണ് അബ്ദുൾ അസീസും അസീസിയയും. ഫോൺ: 9544366666.