മുഖ്യമന്ത്രിയായി ഹരീഷ് പേരടി; ജനാധിപൻ ഒരുങ്ങുന്നു
Thursday, June 21, 2018 4:13 PM IST
ഹരീഷ് പേരടിയെ നായകനാക്കി നവാഗതനായ തൻസീർ മുഹമ്മദ് സിനിമ സംവിധാനം ചെയ്യുന്നു. ജനാധിപൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ കണ്ണൂർ വിശ്വൻ എന്ന കഥാപാത്രത്തെയാണ് ഹരീഷ് പേരടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്നൊരു കഥാപാത്രത്തെ വിശേഷിപ്പിക്കുമ്പോൾ കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് എല്ലാവരുടെയും മനസിൽ വരുന്നത് സ്വാഭാവികമാണെന്നും സംവിധായകൻ പറയുന്നു.
മാലാ പാർവതി, സുനിൽ സുഖത, തനൂജ കാർത്തിക്, അനിൽ നെടുമങ്ങാട്, ഹരി പ്രശാന്ത് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദേവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിർമിക്കുന്നത്.