"സോ​റി, നി​ങ്ങ​ൾ​ക്ക​ല്ല ലോ​ട്ട​റി അ​ടി​ച്ച​ത്'; ന​ന്പ​ർ തെ​റ്റാ​യി വ​ന്നെ​ന്ന് ലോ​ട്ട​റി അ​ധി​കൃ​ത​ർ
Monday, February 26, 2024 9:34 AM IST
2,800 കോ​ടി​യി​ല​ധി​കം രൂ​പ ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന് അ​റി​ഞ്ഞ് മ​തി​മ​റ​ന്നു ടി​ക്ക​റ്റു​മാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ "സോ​റി, നി​ങ്ങ​ൾ​ക്ക​ല്ല ലോ​ട്ട​റി അ​ടി​ച്ച​ത്, ന​ന്പ​ർ ന​ൽ​കി​യ​പ്പോ​ൾ തെ​റ്റു സം​ഭ​വി​ച്ച​താ​ണ്' എ​ന്നു കേ​ട്ടാ​ൽ എ​ന്താ​വും അ​വ​സ്ഥ. അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജോ​ൺ ചീ​ക്സി​നാ​ണ് അ​ത്ത​ര​മൊ​രു ദു​ർ​ഗ​തി സം​ഭ​വി​ച്ച​ത്.

വാ​ഷിം​ഗ്‍​ട​ൺ ഡി​സി ലോ​ട്ട​റി​യു​ടെ വെ​ബ്സൈ​റ്റി​ൽ​നി​ന്നാ​ണു താ​ൻ എ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റി​നു കോ​ടി​ക​ൾ സ​മ്മാ​ന​മ​ടി​ച്ചെ​ന്നു ജോ​ൺ അ​റി​യു​ന്ന​ന്ന​ത്. ഉ​ട​ൻ​ത്ത​ന്നെ അ​ടു​ത്ത സു​ഹൃ​ത്തി​നെ വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞു.

കൂ​ട്ടു​കാ​ര​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​മ്മാ​ന​മ​ടി​ച്ച ലോ​ട്ട​റി​യു​ടെ ഫോ​ട്ടോ എ​ടു​ത്തു​വ​ച്ചു. പി​റ്റേ​ന്നു ലോ​ട്ട​റി ഓ​ഫീ​സി​ൽ ടി​ക്ക​റ്റു​മാ​യി ചെ​ന്ന​പ്പോ​ഴാ​ണു വെ​ബ്‍​സൈ​റ്റി​ൽ നി​ങ്ങ​ളു​ടെ ലോ​ട്ട​റി​യു​ടെ ന​ന്പ​ർ തെ​റ്റാ​യി വ​ന്ന​താ​ണെ​ന്നു പ​റ​യു​ന്ന​ത്.

ലോ​ട്ട​റി ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ അ​തി​ന്‍റെ അ​വ​സ്ഥ മോ​ശ​മാ​യി​രു​ന്നെ​ന്ന മ​റ്റൊ​രു ന്യാ​യ​വും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലോ​ട്ട​റി അ​ടി​ച്ച സ​ന്തോ​ഷം ജോ​ണി​ൽ​നി​ന്നു നി​മി​ഷം​കൊ​ണ്ട് ആ​വി​യാ​യി പോ​യി. മ​ഹാ​ഭാ​ഗ്യ​ത്തി​ന്‍റെ ഉ​ത്തും​ഗ​ശൃം​ഗ​ത്തി​ൽ​നി​ന്നു ഭാ​ഗ്യ​ക്കേ​ടി​ന്‍റെ അ​ഗാ​ധ​ഗ​ർ​ത്ത​ത്തി​ലേ​ക്കു വീ​ണ സ്ഥി​തി.

പ​ക്ഷേ വി​ട്ടു​കൊ​ടു​ക്കാ​ൻ ജോ​ൺ ത​യാ​റ​ല്ല. ലോ​ട്ട​റി അ​ധി​കൃ​ത​ർ​ക്കെ​തി​രേ കേ​സ് കൊ​ടു​ത്ത ജോ​ൺ ത​നി​ക്കു ല​ഭി​ക്കേ​ണ്ട സ​മ്മാ​ന​ത്തു​ക​യും കേ​സി​നു ചെ​ല​വാ​ക്കി​യ തു​ക​യും തി​രി​കെ കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. കി​ട്ടു​മോ എ​ന്നു ക​ണ്ട​റി​യ​ണം!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.