മു​റി​ഞ്ഞു പോ​യ പാ​മ്പി​ന്‍റെ ത​ല ക​ടി​ച്ചു; ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Thursday, June 7, 2018 4:50 PM IST
ശി​ര​സും ഉ​ട​ലും വേ​ർ​പെ​ട്ട പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം ന​ട​ന്ന​ത്. വീ​ടി​നു സ​മീ​പ​ത്തെ പൂ​ന്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് ഗ്ര​ഹ​നാ​ഥ​യാ​യ ജെ​ന്നി​ഫ​ർ, നാ​ല് അ​ടി നീ​ള​മു​ള്ള റാ​റ്റി​ൽ സ്നേ​ക്കി​നെ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ ഭ​ർ​ത്താ​വി​നെ ഇ​വി​ടേ​ക്കു വി​ളി​ച്ചു. ഇ​വി​ടെ എ​ത്തി​യ അ​ദ്ദേ​ഹം കൈ​യ്യി​ലി​രു​ന്ന ഷ​വ്വ​ൽ ഉ​പ​യോ​ഗി​ച്ച് പാ​മ്പി​നെ ര​ണ്ട് ക​ക്ഷ​ണ​മാ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഈ ​ഷ​വ്വ​ൽ കൊ​ണ്ട് പാ​മ്പി​നെ കോ​രി​യെ​ടു​ക്കു​വാ​ൻ കു​നി​ഞ്ഞ​പ്പോ​ൾ പാ​മ്പ് അ​ദ്ദേ​ഹ​ത്തെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ വി​ഷം വ്യാ​പി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ടു. മാ​ത്ര​മ​ല്ല ഇ​ന്‍റേ​ണ​ൽ ബ്ലീ​ഡിം​ഗും ഉ​ണ്ടാ​യി. ഉ​ട​ൻ ത​ന്നെ അ​ദ്ദേ​ഹ​ത്തെ വി​മാ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.