ആൺകുട്ടികൾക്ക് നിക്കർ വേണ്ട, പാവാട മതി
Wednesday, June 6, 2018 10:13 AM IST
ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ യു​കെ​യി​ലെ സ്കൂ​ളു​ക​ളി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പാ​വാ​ട​യ്ക്കു പ​ക​രം പാ​ന്‍റ്സ് ധ​രി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ശ​രീ​രം ചൂ​ടാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ​ത്. അ​തേ​സ​മ​യം, അ​ടു​ത്തി​ടെ ഓ​ക്സ്ഫ​ഡ്ഷ​യ​ർ സ്കൂ​ൾ പു​തി​യ തീ​രു​മാ​ന​മെ​ടു​ത്തു.

ആ​ൺ​കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വ​രു​ന്പോ​ൾ ഷോ​ർ​ട്സ് ധ​രി​ക്കാ​ൻ പാ​ടി​ല്ല. വേ​ന​ൽ​ക്കാ​ല​ത്ത് കൂ​ടു​ത​ൽ ചൂ​ടു​ണ്ടെ​ന്ന് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ ഷോ​ർ​ട്സി​നു പ​ക​രം പാ​വാ​ട ധ​രി​ക്ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. ജെ​ൻ​ഡ​ർ നൂ​ട്ര​ൽ യൂ​ണി​ഫോം പോ​ളി​സി കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഈ ​നീ​ക്ക​മെ​ന്നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രുടെ ഭാഷ്യം.

അ​തേ​സ​മ​യം, ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. സ്കൂ​ളി​നോ​ട് സഹതാപം തോ​ന്നു​ന്നു​വെ​ന്നാ​ണ് ചി​ല​രുടെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.