സി​പ് ലൈ​ൻ നി​ർ​മി​ച്ച് യു​എ​ഇ ഗി​ന്ന​സ് ബു​ക്കി​ലേ​ക്ക്
Saturday, February 10, 2018 11:50 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ സി​പ് ലൈ​ൻ നി​ർ​മി​ച്ച് യു​എ​ഇ ഗി​ന്ന​സ് വേൾഡ് റെ​ക്കോ​ഡ് സ്വന്തമാക്കി. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നും 5,512 അ​ടി ഉ​യ​ര​ത്തി​ൽ 2.83 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ റാ​സ​ൽ ഖൈ​മ​യി​ലാ​ണ് ഈ ​സി​പ് ലൈ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഹി​സ്ഹൈ​ന​സ് ഷെ​യ്ഖ് അ​ഹ​മ്മ​ദ് വി​ൻ സൗ​ദ് ബി​ൻ സ​ക്വ​ർ അ​ൽ ക്വാ​സി​മി​യാ​ണ് ഈ ​സി​പ് ലൈ​നി​ൽ കൂ​ടി ആ​ദ്യ​മാ​യി സ​ഞ്ച​രി​ച്ച​ത്.

വി​ക​സ​നം കു​റ​വാ​യ ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കു​വാ​നാ​ണ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​ത്. വ​ർ​ഷം 10,000ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​ത് ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​സി​പ് ലൈ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്നു ന​ൽ​കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.