ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ്; രണ്ട് പേർ മരിച്ചു
Friday, April 18, 2025 6:15 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ചയാണ് വെടിവയ്പ്പുണ്ടായത്. ആക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയായ ഇയാളെ പോലീസ് വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു.
20 കാരനായ പ്രതി മുൻ പോലീസ് ഉദ്യോഗസ്ഥയുടെ മകനാണെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.