തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് മാ​ർ​ച്ചി​ലെ ശ​മ്പ​ളം ഒ​റ്റ​ത്ത​വ​ണ​യാ​യി വി​ത​ര​ണം ചെ​യ്തു. 2020 ഡി​സം​ബ​റി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​ന്നാം തീ​യ​തി ശ​മ്പ​ളം പൂ​ർ​ണ​മാ​യി ന​ൽ​കാ​ൻ കോ​ർ​പ്പ​റേ​ഷ​ന് ക​ഴി​ഞ്ഞ​ത്.

ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ത്താ​യി​രു​ന്നു ശ​മ്പ​ള വി​ത​ര​ണം. 10.8% പ​ലി​ശ​യി​ൽ എ​സ്ബി​ഐ​യി​ൽ നി​ന്ന് 100 കോ​ടി​യു​ടെ ഓ​വ​ർ ഡ്രാ​ഫ്റ്റ് എ​ടു​ത്താ​ണ് ഇ​നി മു​ത​ൽ എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി ശ​മ്പ​ളം ന​ൽ​കു​ക.

സ​ർ​ക്കാ​ർ സ​ഹാ​യം കി​ട്ടു​ന്ന​തോ​ടെ ഇ​തി​ൽ 50 കോ​ടി തി​രി​ച്ച​ട​ക്കു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​റി​യി​ച്ചു. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ മു​ഴു​വ​ൻ ശ​മ്പ​ള​വും ഒ​ന്നാം തീ​യ​തി ത​ന്നെ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.