മ​ല​പ്പു​റം: മാ​റാ​ക്ക​ര​യി​ൽ സ്കൂ​ട്ട​ർ കി​ണ​റ്റി​ൽ വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. മാ​റാ​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഹു​സൈ​ൻ, ഹാ​രി​സ് ബാ​ബു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർ​ഥ​ന​ക​ൾ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ത​ട്ടി ഇ​രു​വ​രും കി​ണ​റ്റി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.