ഐഎസ്എൽ: നോർത്ത് ഈസ്റ്റിനെ തകർത്ത് ജംഷഡ്പുർ എഫ്സി സെമിയിൽ
Sunday, March 30, 2025 10:55 PM IST
ഷില്ലോംഗ്: ഐഎസ്എല്ലിൽ സെമിയിൽ കടന്ന് ജംഷഡ്പുർ എഫ്സി. പ്ലേഓഫിൽ നോൽത്ത് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ജംഷഡ്പുർ സെമിയിലെത്തിയത്.
സ്റ്റീഫൻ ഇസെയും ഹാവി ഹെർണാണ്ടസും ആണ് ജംഷഡ്പുരിനായി ഗോളുകൾ നേടിയത്. ഇസെ 29ാം മിനിറ്റിലും ഹാവി 90+9ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
സെമിയിൽ മോഹൻ ബഗാനാണ് ജംഷഡ്പുരിന്റെ എതിരാളികൾ.