ബെ​യ്റൂ​ട്ട്: യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പു​തി​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബാ​വാ​യാ​യി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ച്ചു. ബ​സേ​ലി​യോ​സ് ജോ​സ​ഫ് എ​ന്ന പേ​രി​ലാ​ണ് പു​തി​യ കാ​തോ​ലി​ക്ക സ്ഥാ​ന​മേ​ൽ​ക്കു​ന്ന​ത്.

അ​ച്ചാ​നെ​യി​ലെ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ​കേ​ന്ദ്ര​മാ​യ പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​നോ​ടു ചേ​ർ​ന്നു​ള്ള സെ​ന്‍റ് മേ​രീ​സ് പാ​ത്രി​യ​ർ​ക്കാ ക​ത്തീ​ഡ്ര​ലി‍​ലാ​ണ് ച​ട​ങ്ങു​ക​ൾ. പ​രി​ശു​ദ്ധ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യാ​ണ് സ്ഥാ​നാ​രോ​ഹ​ണ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ന്ന​ത്.

സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ മ​റ്റ് മെ​ത്രാ​പ്പൊ​ലീ​ത്ത​മാ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. മ​ല​യാ​ളി​ക​ൾ അ​ട​ക്കം നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.